നരബലി: അറസ്റ്റിലായ ഭഗവല്‍ സിങ് പാര്‍ട്ടി അംഗമല്ലെന്ന് എം.എ ബേബി | HUMAN SACRIFICE: Arrested Bhagwal Singh is not a party member, says MA Baby

നരബലി: അറസ്റ്റിലായ ഭഗവല്‍ സിങ് പാര്‍ട്ടി അംഗമല്ലെന്ന് എം.എ ബേബി

'ഭഗവല്‍ സിങ് പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടായേക്കാം, പക്ഷേ അദ്ദേഹം പാര്‍ട്ടി അംഗമല്ല'

MediaOne Logo

ijas

  • Updated:

    11 Oct 2022 2:05 PM

Published:

11 Oct 2022 2:00 PM

നരബലി: അറസ്റ്റിലായ ഭഗവല്‍ സിങ് പാര്‍ട്ടി അംഗമല്ലെന്ന് എം.എ ബേബി
X

കൊച്ചി: രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷണങ്ങളാക്കി പത്തനംതിട്ടയ്ക്കു സമീപം ഇലന്തൂരില്‍ കുഴിച്ചിട്ട സംഭവത്തില്‍ അറസ്റ്റിലായ ഭഗവല്‍ സിങ് പാര്‍ട്ടി അംഗമല്ലെന്ന് സി.പി.ഐ.എം പി.ബി അംഗം എം.എ ബേബി. പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടായേക്കാം, പക്ഷേ അദ്ദേഹം പാര്‍ട്ടി അംഗമല്ലെന്ന് എം.എ ബേബി പറഞ്ഞു. നാടിനെ ഞെട്ടിച്ച സംഭവമാണ് പത്തനംതിട്ടയിലെ നരബലിയെന്നും അപമാനവും അമർഷവും ഉണ്ടാക്കുന്ന ഒന്നാണിത്. ദൈവ സങ്കല്‍പ്പങ്ങളെ അപമാനിക്കുന്ന ഒരു സംഭവമാണിതെന്നും എം.എ ബേബി പറഞ്ഞു.

രണ്ട് സ്ത്രീകളെയാണ് ഐശ്യര്യത്തിന് വേണ്ടി ബലി കൊടുത്തത്.എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ലോട്ടറി കച്ചവടം നടത്തുന്ന പത്മയെ കാണാതായത് സെപ്റ്റംബര്‍ 26നാണ്. അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് മകന്‍ ശെല്‍വം കടവന്ത്ര പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പത്മയുടെ ഫോണിലേക്ക് കൂടുതല്‍ വിളികള്‍ എത്തിയത് പെരുമ്പാവൂര്‍ സ്വദേശി ഷാഫിയില്‍ നിന്നാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് നരബലിയുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇന്നലെ രാത്രി മുഴുവന്‍ ചോദ്യം ചെയ്തതോടെ ഷാഫി കുറ്റം സമ്മതിച്ചു.

പത്മക്ക് പുറമെ റോസ് ലിന്‍ എന്ന കാലടി സ്വദേശിയെയും ബലി നല്‍കിയെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. പൊലീസ് പരിശോധനയില്‍ കാലടി സ്വദേശിയുടെ തിരോധാനത്തിലും കേസ് രജിസ്റ്റർ ചെയ്തതായി വ്യക്തമായി. പത്തനംതിട്ട എലന്തൂർ പുന്നക്കാട് സ്വദേശികളായ ഭഗവല്‍ സിംഗ്-ലൈല ദമ്പതികള്‍ക്കായാണ് ബലി നടത്തിയതെന്ന് ഏജന്‍റ് മൊഴി നല്‍കിയതോടെ ഇവരേയും കസ്റ്റഡിയില്‍ എടുത്തു. സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമിട്ടായിരിന്നു ബലിയെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.

TAGS :

Next Story