പട്ടാമ്പിയിൽ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ച ഭാര്യ മരിച്ചു
ഇന്ന് രാവിലെയാണ് സജീവൻ ഭാര്യയെയും അമ്മയെയും മകളെയും കുത്തി പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്.
പാലക്കാട്: പാലക്കാട് മേലെ പട്ടാമ്പിയിൽ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ച ഭാര്യ മരിച്ചു. കിഴായൂർ സജീവന്റെ ഭാര്യ ആതിരയാണ് മരിച്ചത്. കഴുത്തിനു കുത്തേറ്റ ആതിര ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് സജീവൻ ഭാര്യയെയും അമ്മയെയും മകളെയും കുത്തി പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്. സജീവൻ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
ഭാര്യ ആതിര കൂടാതെ അമ്മ സരോജിനി, മകള്‍ പൊന്നു എന്നിവര്‍ക്കും പരിക്കേറ്റു. പ്രകോപനമൊന്നുമില്ലാതെ കൈയിൽകിട്ടിയ കത്തികൊണ്ട് ഭാര്യയെയും അമ്മയെയും മകളെയും സജീവൻ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഭാര്യയ്ക്ക് കഴുത്തിനും വയറിനുമാണ് പരിക്കേറ്റത്. ഇവരെ കുത്തിയ ശേഷം സ്വയം കഴുത്തിന് കുത്തിയാണ് സജീവൻ ജീവനൊടുക്കാൻ ശ്രമിച്ചത്. മകളുടെയും അമ്മയുടെയും പരിക്ക് ഗുരുതരമല്ല. തെങ്ങുകയറ്റതൊഴിലാളിയായ സജീവന് മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായും പൊലീസ് പറയുന്നു.
Adjust Story Font
16