Quantcast

ഹൈദരലി തങ്ങളുടെ വേർപാട് കേരളീയ സമൂഹത്തിന് തീരാനഷ്ടം: എസ്.ഡി.പി.ഐ

മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി അടക്കമുള്ള പ്രമുഖർ നാളെ ആദരാഞ്ജലികൾ അർപ്പിക്കാനെത്തും

MediaOne Logo

Web Desk

  • Published:

    6 March 2022 3:21 PM GMT

ഹൈദരലി തങ്ങളുടെ വേർപാട് കേരളീയ സമൂഹത്തിന് തീരാനഷ്ടം: എസ്.ഡി.പി.ഐ
X

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാളിയുമായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് കേരളീയ സമൂഹത്തിന് തീരാനഷ്ടമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. കേരള രാഷ്ട്രീയത്തിന്റെ പണ്ഡിത നേതൃത്വമാണ് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ വേർപാടിൽ വ്യസനിക്കുന്ന ഉറ്റവർ, ബന്ധുക്കൾ, സഹപ്രവർത്തകർ തുടങ്ങി എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അഷ്‌റഫ് മൗലവി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ അർബുദചികിത്സയിലായിരുന്ന ഹൈദരലി തങ്ങൾ ഇന്നു രാവിലെയാണ് അന്തരിച്ചത്. അങ്കമാലിയിൽ പൊതുദർശനത്തിനുശേഷം മൃതദേഹം പാണക്കാട്ടെ തങ്ങളുടെ വസതിയിലെത്തിച്ചു. അവിടെ ബന്ധുക്കൾക്ക് മാത്രം ദർശനത്തിനും മയ്യിത്ത് നമസ്‌കാരത്തിനും അവസരം നൽകി. തുടർന്നാണ് മലപ്പുറം ടൗൺഹാളിലേക്ക് പൊതുദർശനത്തിനായി എത്തിച്ചത്.

പ്രഗത്ഭരും സാധാരണക്കാരുമടക്കം നിരവധി പേരാണ് പൊതുദർശനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്. വിവിധ നേതാക്കളുടെയും പണ്ഡിതന്മാരുടെയും നേതൃത്വത്തിൽ മയ്യിത്ത് നമസ്‌കാരം നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും നാളെ ആദരാഞ്ജലികൾ അർപ്പിക്കാനെത്തും.

Summary: Hyderali Thangal's demise is great loss for Kerala society, Says SDPI Kerala president Ashraf Moulavi Muvattupuzha

TAGS :

Next Story