ഐ.സി ബാലകൃഷ്ണനും ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചനും ഒളിവിൽ അല്ല; ടി.സിദ്ദീഖ് എംഎൽഎ
എൻഎം വിജയന്റെ ആത്മഹത്യയിൽ പ്രതിചേർത്തതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രഹസ്യ കേന്ദ്രത്തിൽ തുടരുകയായിരുന്നു ഐ സി ബാലകൃഷ്ണൻ എംഎൽഎ
- Published:
12 Jan 2025 11:11 AM GMT
വയനാട്: ഐ.സി ബാലകൃഷ്ണനും ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചനും ഒളിവിൽ അല്ലെന്ന് ടി.സിദ്ദീഖ് എംഎൽഎ. ആരും ഒളിവിൽ പോകേണ്ട സാഹചര്യമില്ല. പാർട്ടി കമ്മീഷൻ എല്ലാകാര്യങ്ങളും പരിശോധിക്കും. എൻ എം വിജയന്റെ കുടുംബത്തെ പാർട്ടി ചേർത്ത് പിടിക്കുമെന്നും ടി.സിദ്ദീഖ് പറഞ്ഞു. വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയിൽ ഐസി ബാലകൃഷ്ണനും എൻ.ഡി അപ്പച്ചനും മറ്റ് നേതാക്കൾക്കുമെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു.
കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെയും എൻഡി അപ്പച്ചന്റെയും അറസ്റ്റ് ഈ മാസം പതിനഞ്ച് വരെ കോടതി തടഞ്ഞിരിക്കുകയാണ്. എൻഎം വിജയന്റെ ആത്മഹത്യയിൽ പ്രതിചേർത്തതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രഹസ്യ കേന്ദ്രത്തിൽ തുടരുകയായിരുന്നു ഐ സി ബാലകൃഷ്ണൻ എംഎൽഎ. ഇതിനിടയിലാണ് കോടതി അറസ്റ്റ് ചെയ്യരുതെന്ന് നിർദേശം നൽകിയത്. പിന്നാലെ താൻ ഒളിവിലല്ലെന്നും നീതിപീഠത്തിൽ വിശ്വാസമുണ്ടെന്നും കാട്ടി ഐ സി ബാലകൃഷ്ണൻ എംഎൽഎ രംഗത്ത് വന്നിരുന്നു.
Adjust Story Font
16