മുകേഷിനെ ഫോൺ വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു: വിളിച്ചത് സുഹൃത്തിന് ഫോണിന് വേണ്ടി
മുകേഷ് എംഎല്‍എ കയർത്ത പത്താം ക്ലാസുകാരനെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയും പത്താംക്ലാസുകാരനുമായ വിഷ്ണുവാണ് എം.എല്‍.എയെ ഫോണില്‍ വിളിച്ചത്.
മുകേഷ് എംഎല്‍എ കയർത്ത പത്താം ക്ലാസുകാരനെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയും പത്താംക്ലാസുകാരനുമായ വിഷ്ണുവാണ് എം.എല്‍.എയെ ഫോണില്‍ വിളിച്ചത്. സുഹൃത്തിന് വേണ്ടി ഫോൺ സഹായം ലഭിക്കുമോ എന്നറിയാനാണ് വിളിച്ചതെന്നും ഫോണില്‍ കയര്‍ത്ത് സംസാരിച്ച എംഎല്‍എയോട് പരാതിയില്ലെന്നും വിഷ്ണു പറഞ്ഞു.
താന്‍ ആറുതവണ വിളിച്ചതുകൊണ്ടുകൂടിയാകും എംഎൽഎയ്ക്ക് ദേഷ്യം വന്നത്. മുകേഷ് പരാതി നല്‍കേണ്ടെന്നും പ്രശ്നം തീര്‍ക്കാമെന്നും കുട്ടി പറഞ്ഞു.
രാവിലെ സ്ഥലം എം പിയും കോണ്‍ഗ്രസ് നേതാവുമായ വി കെ ശ്രീകണ്‌ഠന്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. എംപി എത്തുന്ന വിവരം അറിഞ്ഞ് കുട്ടിയെ വീട്ടില്‍ നിന്ന് മാറ്റിയിരുന്നു. ഇന്നലെയാണ് വിദ്യാര്‍ത്ഥിയോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന മുകേഷിന്റെ ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം തനിക്കെതിരായി ആസൂത്രണം ചെയ്ത് നടക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോയെന്നാണ് മുകേഷ് വിശദമാക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പല രീതിയില്‍ ഹരാസ് ചെയ്തുള്ള ഇത്തരം ഫോണ്‍ വിളികള്‍ നേരിടുന്നുണ്ടെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു. കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണ് എന്ന് തന്നോടാരും പറഞ്ഞു തരേണ്ട അവസ്ഥയില്ലെന്നും മുകേഷ് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു.
more to watch:
Adjust Story Font
16