നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിലെ വിവരങ്ങളിൽ മാറ്റം വന്നാൽ ഹാഷ് വാല്യൂ മാറുമെന്ന് ഫോറൻസിക് ലാബ് അസി. ഡയറക്ടർ
മെമ്മറി കാർഡ് ഫോറൻസിക് പരിശോധനക്ക് അയക്കുന്നത് വിചാരണ വൈകിപ്പിക്കാനാണെന്ന് നടൻ ദിലീപിന്റെ അഭിഭാഷകൻ
മെമ്മറി കാർഡിലെ വിവരങ്ങളിൽ മാറ്റം വന്നാൽ ഹാഷ് വാല്യൂ മാറുമെന്ന് ഫോറൻസിക് ലാബ് അസി. ഡയറക്ടർ ദീപ. നടിയെ ആക്രമിച്ച കേസിന്റെ വാദം നടക്കവേ ഓൺലൈനായി ഹാജരായാണ് ഇവർ ഇക്കാര്യം അറിയിച്ചത്. ഹാഷ് വാല്യൂ സംബന്ധിച്ച് കോടതി ശാസ്ത്രീയ വിവരങ്ങൾ തേടിയപ്പോൾ മറുപടി പറയുകയായിരുന്നു ഫോറൻസിക് ലാബ് അസി. ഡയറക്ടർ. എന്നാൽ മെമ്മറി കാർഡ് ഫോറൻസിക് പരിശോധനക്ക് അയക്കുന്നത് വിചാരണ വൈകിപ്പിക്കാനാണെന്ന് നടൻ ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു. എന്നാൽ പ്രതിഭാഗം ആരോപിക്കുന്നതുപോലെ യാതൊരു അജണ്ടയുമില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഫോറൻസിക് പരിശോധനക്ക് അയക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ ഹൈക്കോടതിയിൽ വാദം നടക്കവേയാണ് നടക്കവേയാണ് ഈ വാദപ്രതിവാദം അരങ്ങേറിയത്.
മെമ്മറി കാർഡ് കേന്ദ്ര ലാബിലേക്ക് അയച്ച് പരിശോധന നടത്തുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഇക്കാര്യത്തിൽ ചൊവ്വാഴ്ചയും വാദം കേൾക്കൽ തുടരും.
Adjust Story Font
16