Quantcast

'സച്ചാർ സമിതി റിപ്പോർട്ട് നടപ്പിലാക്കുക'; മുസ്‍ലിം സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകി

സച്ചാർ സമിതി റിപ്പോർട്ട് മുഴുവനായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് പതിനാറ് മുസ്‍ലിം സംഘടനകളടങ്ങുന്ന സച്ചാർ സംരക്ഷണ സമിതി ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു

MediaOne Logo

ijas

  • Updated:

    2021-08-03 07:55:27.0

Published:

3 Aug 2021 7:54 AM GMT

സച്ചാർ സമിതി റിപ്പോർട്ട് നടപ്പിലാക്കുക; മുസ്‍ലിം സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകി
X

സച്ചാർ സമിതി റിപ്പോർട്ട് നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് മുസ്‍ലിം സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകി. സച്ചാർ സമിതി റിപ്പോർട്ട് മുഴുവനായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് പതിനാറ് മുസ്‍ലിം സംഘടനകളടങ്ങുന്ന സച്ചാർ സംരക്ഷണ സമിതി ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയത്.

പാലോളി കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള 80:20 സ്കോളർഷിപ്പ് ഇല്ലാതായതോടെ കേരളത്തില്‍ സച്ചാർ കമ്മിറ്റി പ്രകാരമുള്ള പദ്ധതി തന്നെ ഇല്ലാതായെന്ന് സമിതി ചെയർമാന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നത് വിഭാഗീയതയല്ലെന്ന് ധർണ ഉദ്ഘാടനം ചെയ്ത് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുസ്‍ലിം സംഘടനാ നേതാക്കള്‍ പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി. സച്ചാർ സമിതി മുസ്‍ലിം സമുദായത്തിൻ്റെ അവകാശം മുന്നോട്ട് വെച്ചതായും സച്ചാർ സമിതി ശിപാർശകൾ നിലനിർത്തി നടപ്പിലാക്കണമെന്നും അത് എല്ലാ സമുദായങ്ങൾകും ഗുണപരമാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ധർണയിൽ പങ്കെടുത്ത് ആവശ്യപ്പെട്ടു.

TAGS :

Next Story