തിരുവനന്തപുരത്ത് ഒൻപതാം ക്ലാസുകാരന്‍റെ കൈ തല്ലിയൊടിച്ച് സഹപാഠികൾ
പൊലീസിൽ പരാതി നൽകാനെത്തിയപ്പോള്‍ ഉദ്യോഗസ്ഥർ ലാഘവത്തോടെയാണ് പെരുമാറിയതെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു
തിരുവനന്തപുരം: പാറശാലയിൽ വിദ്യാർത്ഥിക്ക് ക്രൂര മർദനം. പാറശ്ശാല സർക്കാർ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ സഹപാഠികൾ തല്ലിയൊടിച്ചതായാണ് പരാതി. കൃഷ്ണകുമാറിനാണ് പരിക്കേറ്റത്.
രണ്ട് സഹപാഠികള്‍ ചേർന്ന് കൃഷ്ണകുമാറിനെ മർദിച്ചെന്നാണ് പരാതി. നേരത്തെ ഇവർ മറ്റൊരു സഹപാഠിയെ അടിച്ചത് കൃഷ്ണകുമാർ കണ്ടിരുന്നു. ഈ വിവരം അധ്യാപികയോട് പറഞ്ഞതിന്‍റെ വൈരാക്യമാണ് മർദനത്തിലേക്ക് നയിച്ചത്.
എന്നാൽ സംഭവത്തിൽ പൊലീസിൽ പരാതി നൽകാനെത്തിയപ്പോള്‍ ഉദ്യോഗസ്ഥർ ലാഘവത്തോടെയാണ് പെരുമാറിയതെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു.
Next Story
Adjust Story Font
16