Quantcast

തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; പൊലീസുകാരന് ദാരുണാന്ത്യം

കൺട്രോള്‍ റൂമിലെ പൊലീസുകാരനായ അജയകുമാറാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    1 Oct 2023 3:52 AM

Published:

1 Oct 2023 2:01 AM

Thiruvananthapuram,  police jeep, policeman, police jeep accident, latest malayalam news, തിരുവനന്തപുരം, പോലീസ് ജീപ്പ്, പോലീസുകാരൻ, പോലീസ് ജീപ്പ് അപകടം, ഏറ്റവും പുതിയ മലയാളം വാർത്ത
X

തിരുവനന്തപുരം: പാളയത്ത് പൊലീസ് ജീപ്പ് അപകടത്തിൽപെട്ട് പൊലീസുകാരന് ദാരുണാന്ത്യം. കൺട്രോള്‍ റൂമിലെ പൊലീസുകാരനായ അജയകുമാറാണ് മരിച്ചത്.


ഇന്നലെ രാത്രിയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന ഡ്രൈവർ അഖിൽ, എസ്.ഐ വിജയകുമാർ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണം തെറ്റിയ വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇതോടെ അജയകുമാർ റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയുടെ ആഘാതത്തിൽ തലയ്‍ക്കേറ്റ അടിയാണ് മരണ കാരണം.

TAGS :

Next Story