Quantcast

പ്രതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം: കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥര്‍ പിടിയിലായത് ഡ്യൂട്ടിക്കിടെ; അറസ്റ്റുണ്ടായേക്കില്ല

കർണാടക വൈറ്റ്ഫോർട്ട് സ്റ്റേഷനിലെ നാലു ഉദ്യോഗസ്ഥരെയാണ് കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്

MediaOne Logo

Web Desk

  • Published:

    3 Aug 2023 2:54 AM GMT

Incident of extorting money by threatening the accused: Karnataka police officers arrested while on duty,latest malayalam news,കര്‍ണാടക പൊലീസ്,പണം തട്ടിയ കേസ്,പ്രതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്, കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍,കളമശേരി പൊലീസ്
X

കൊച്ചി: പ്രതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ കൊച്ചിയിൽ കസ്റ്റഡിയിലെടുത്ത കർണാടക പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അറസ്റ്റ് അടക്കമുള്ള തുടർ നടപടി ഉണ്ടായേക്കില്ല.

കസ്റ്റഡിയിലെടുത്ത പ്രതികളെ വിട്ടയക്കാൻ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ നാല് കർണാടക പൊലീസുകാർക്കെതിരെയാണ് കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈറ്റ് ഫോർട്ട് സെൻ സ്റ്റേഷനിലെ സിഐ അടക്കമുള്ളവർക്കെതിരെയാണ് എറണാകുളം കളമശ്ശേരി പൊലീസ് കേസെടുത്തത്. നാല് ലക്ഷത്തോളം രൂപയും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തിരുന്നു.

ഡ്യൂട്ടി സമയത്താണ് കർണാടക പൊലീസിനെ കസ്റ്റഡിയിലെടുത്തത്. ഇതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തുന്നതിന് ചില നിയമതടസങ്ങളുണ്ടെന്നാണ് കൊച്ചി പൊലീസ് പറയുന്നത്. കർണാടകയിലെ ഡി.വൈ.എസ്.പി കൊച്ചിയിലേക്ക് എത്തുന്നുണ്ട്. കളമശേരി പൊലീസ് സ്റ്റേഷനിൽ എത്തിയ ശേഷമാകും ഇവരെ നോട്ടീസ് നൽകി വിട്ടയക്കുക എന്നാണ് ലഭിക്കുന്ന വിവരം. കർണാടകയിൽ നിന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തിയശേഷം പ്രതികളുടെ അറസ്റ്റ് ഉണ്ടാകുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.


TAGS :

Next Story