അധ്യയന ദിവസ വർധന; എതിർപ്പുമായി അധ്യാപക സംഘടനകൾ
സ്വകാര്യ മാനേജ്മെൻ്റുകൾ ആണ് അധ്യയന ദിനം കൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകിയത്
തിരുവനന്തപുരം: സ്കൂളിൽ അധ്യയന ദിനങ്ങൾ വർധിപ്പിക്കുന്നതിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത്. ഈ വർഷം 220 അധ്യയന ദിവസങ്ങൾ എന്ന തീരുമാനത്തിന് എതിരെയാണ് അധ്യാപകർ രംഗത്തുവന്നിരിക്കുന്നത്. വിദ്യാഭ്യാസ കോൺക്ലേവിലാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഇക്കാര്യം മുന്നോട്ടുവെച്ചത്.
സ്വകാര്യ മാനേജ്മെൻ്റുകൾ ആണ് അധ്യയന ദിനം കൂട്ടണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസിൽ സംഘടനകളെ കൂടി കക്ഷി ചേർക്കണം എന്ന് അധ്യാപകർ അറിയിച്ചു. ഹൈക്കോടതിയിലെ കേസിന് അനുകൂല മറുപടി നൽകണമെന്നും മന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16