പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസ്: പി.കെ ബേബിയെ പിന്തുണച്ച് ഇടത് അധ്യാപക സംഘടന
പെൺകുട്ടിയുടേത് വ്യാജ പരാതിയെന്നും വിശദമായ അന്വേഷണം വേണമെന്നും അസോസിയേഷൻ
PK ബേബി
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കുസാറ്റ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡയറക്ടര്‍ പി.കെ ബേബിയെ പിന്തുണച്ച് ഇടത് സംഘടനയായ കൊച്ചിൻ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ. പെൺകുട്ടിയുടേത് വ്യാജ പരാതിയെന്നും വിശദമായ അന്വേഷണം വേണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കളമശ്ശേരി പൊലീസിന് അസോസിയേഷൻ പരാതി നൽകി. പി.കെ ബേബിയെ മർദ്ദിച്ച എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
യുവജനോത്സവത്തിനിടെ പികെ ബേബി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. സംഭവത്തിൽ ആദ്യം പൊലീസിൽ പരാതി നൽകിയിരുന്നില്ല. വി.സിക്ക് നൽകിയ പരാതിയിൽ ആഭ്യന്തര അന്വേഷണം നടത്താനായിരുന്നു തീരുമാനം. ഐസിസി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പെൺകുട്ടി പൊലീസിനെ സമീപിക്കുന്നത്. നേരത്തെ, മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് അസോ.പ്രൊഫസറായി നിയമനം നൽകിയെന്ന ആരോപണം പികെ ബേബിക്കെതിരെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പീഡനപരാതിയും ഉയരുന്നത്.
Adjust Story Font
16