"മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തികശക്തിയായി"; ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം
സ്വദേശി വന്ദേഭാരത് ട്രെയിനുകളുടെ പദ്ധതി കേരളം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. രാവിലെ ഒൻപത് മണിയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തി. വിവിധ സേനാവിഭാഗങ്ങളും അശ്വാരൂഢ സേന, സംസ്ഥാന പോലീസ്, എൻ.സി.സി., സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളും ഗവർണർക്ക് അഭിവാദ്യം നൽകി. പരേഡിന് ശേഷം വിവിധ സ്‌കൂളുകളിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തികശക്തിയായി മാറിയെന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. ലോകത്തെ യുപിഐ ഇടപാടുകളിൽ നാല്പത്ത് ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്. ആത്മനിർഭർ ഭാരത് എന്ന ആശയമാണ് ഇതിന് അടിത്തറയെന്നും ഗവർണർ പറഞ്ഞു. സ്വദേശി വന്ദേഭാരത് ട്രെയിനുകളുടെ പദ്ധതി കേരളം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
Next Story
Adjust Story Font
16