Quantcast

വിമാനത്താവളങ്ങൾക്ക് സമാനമായി പുനര്‍നിര്‍മാണം; തൃശൂർ റെയിൽവേ സ്റ്റേഷനെ മികവിന്‍റെ കേന്ദ്രമാക്കി മാറ്റുന്നു

2025ൽ നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    16 March 2023 1:23 AM GMT

Thrissur railway station
X

തൃശൂർ റെയിൽവേ സ്റ്റേഷന്‍

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനെ അത്യാധുനിക സംവിധാനമുള്ള മികവിന്‍റെ കേന്ദ്രമാക്കി മാറ്റുന്നു. 300 കോടി രൂപ മുതൽ മുടക്കിൽ വിമാനത്താവളങ്ങൾക്ക് സമാനമായാണ് പുനർനിർമാണം.2025ൽ നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

റെയിൽവേ സ്റ്റേഷനുകൾക്ക് ആഗോള നിലവാരം കൊണ്ട് വരികയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി പ്രകാരമാണ് നടപടി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ തൃശൂരിന് 300 കോടി രൂപ ലഭിക്കും. വിശ്രമ കേന്ദ്രങ്ങൾ, ഹോട്ടലുകൾ, എസ്കലേറ്റർ, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവ ഉണ്ടാകും. ഇതിനായി ഇപ്പോഴത്തെ പഴയ കെട്ടിടങ്ങൾ മാറ്റി പണിയും. പ്രവൃത്തികൾ രണ്ട് മാസത്തിനുള്ളിൽ തുടങ്ങാനാകുമെന്നാണ് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റിസ് കമ്മിറ്റി വ്യക്തമിക്കുന്നത്.

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം കേരളത്തിൽ 34 സ്റ്റേഷനുകളാണ് പുനർ നിർമ്മിക്കുക. ആദ്യ പട്ടികയിൽ ഉള്ളത് എറണാകുളവും കൊല്ലവുമാണ്. ഈ രണ്ട് സ്റ്റേഷനുകളിലും നിർമാണ പ്രവൃത്തനം തുടങ്ങി. രണ്ടാം ഘട്ടത്തിലാണ് തൃശൂർ ഉൾപ്പെടുന്നത്. റെയിൽവെ സ്റ്റേഷൻ നവീകരണത്തിന് ഭീമമായ തുക അനുവദിച്ചത് വികസന നേട്ടമായി ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉയർത്തി കാട്ടിയേക്കും.



TAGS :

Next Story