Quantcast

രാമക്ഷേത്രം; കോൺഗ്രസിന്‍റെ ഒളിച്ചുകളി ലജ്ജാവഹമെന്ന് ഐ.എൻ.എൽ

കോൺഗ്രസ്​ ഇതുവരെ പിന്തുടർന്ന വഞ്ചനാപരമായ നിലപാടിന്റെ മറ്റൊരു അധ്യായമായിരിക്കുമതെന്ന് കാസിം ഇരിക്കൂർ പ്രസ്​താവനയിൽ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    29 Dec 2023 5:47 AM GMT

kasim Irikkor
X

കാസിം ഇരിക്കൂര്‍

കോഴിക്കോട്: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണമോ വേണ്ടേ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സമയം വേണമെന്ന കോൺഗ്രസ്​ നേതാവ് ശശി തരൂർ എം.പിയുടെ പ്രസ്​താവന ആ പാർട്ടി അകപ്പെട്ട കടുത്ത ആശയക്കുഴപ്പമാണ് വ്യക്തമാക്കുന്നതെന്നും ലോകം ഉറ്റുനോക്കുന്ന ഒരു വിഷയത്തിൽ ലജ്ജാവഹമാണ് ഈ ഒളിച്ചുകളിയെന്നും ഐ.എൻ.എൽ സംസ്​ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. രാമക്ഷേത്ര പ്രതിഷ്ഠയുടെ കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ്​ നേതാക്കൾ നടത്തുന്ന പരസ്​പര വിരുദ്ധമായ പ്രസ്​താവനകൾ മതേതരത്വത്തോടുള്ള അവരുടെ വികലവും വിനാശകരവുമായ കാഴ്ചപ്പാടുകളാണ് തുറന്നുകാട്ടുന്നത്.

1989ൽ പാലംപൂരിൽ ചേർന്ന ബി.ജെ.പി ദേശീയ നേതൃയോഗം മുഖ്യ അജണ്ടയായി പ്രഖ്യാപിച്ച അന്ന് തൊട്ട് വർഗീയ ധ്രുവീകരണവും വിദ്വേഷ രാഷ്ട്രീയവും ലക്ഷ്യമിട്ട് സംഘ്പരിവാർ കൊണ്ടുനടന്ന രാമജന്മഭൂമി പ്രക്ഷോഭത്തിന്‍റെ പരിണതിയാണ് ജനുവരി 22ന്‍റെ പ്രതിഷ്ഠാചടങ്ങെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? ആർ.എസ്​.എസ്​ വിഭാവന ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിന്‍റെ പ്രതിഷ്ഠയാണ് അന്നവിടെ നടക്കാൻ പോകുന്നത്. അത് മനസ്സിലാക്കി, പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കിട്ടിയ ഉടൻ നിരസിക്കുന്നതിനു പകാരം ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ പങ്കുപറ്റാമെന്ന് കോൺഗ്രസ്​ നേതൃത്വം ഇപ്പോഴും വ്യാമോഹിക്കുന്നുണ്ടെങ്കിൽ ബാബരി പള്ളി വിഷയത്തിൽ കോൺഗ്രസ്​ ഇതുവരെ പിന്തുടർന്ന വഞ്ചനാപരമായ നിലപാടിന്റെ മറ്റൊരു അധ്യായമായിരിക്കുമതെന്ന് കാസിം ഇരിക്കൂർ പ്രസ്​താവനയിൽ പറഞ്ഞു.

TAGS :

Next Story