Quantcast

ചാലിയാറിൽ ബോട്ടുകളിൽ മിന്നൽ പരിശോധന; അനധികൃത ബോട്ട് ജെട്ടികൾ പൊളിച്ചു മാറ്റും

മലപ്പുറം കീഴുപറമ്പ് മുറിഞ്ഞമാട് കടവിലാണ് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നത്

MediaOne Logo

Web Desk

  • Published:

    30 May 2024 1:40 AM GMT

Mass search today in Chaliyar: 197 dead bodies found so far, latest news malayalam ചാലിയാറിൽ ഇന്ന് മാസ് തിരച്ചിൽ: ഇതുവരെ കണ്ടെത്തിയത് 197 മൃതദേഹം
X

ചാലിയാർ പുഴയിൽ സർവ്വീസ് നടത്തുന്ന ബോട്ടുകളിൽ മിന്നൽ പരിശോധന. മലപ്പുറം കീഴുപറമ്പ് മുറിഞ്ഞമാട് കടവിലാണ് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നത്. അനധികൃതമായി നിർമ്മിച്ച ബോട്ട് ജെട്ടികൾ പൊളിച്ച് മാറ്റും.

മലപ്പുറം ജില്ലാ കലക്ടറുടെ നിർദേശ പ്രകാരമാണ് ഏറനാട് തഹസിൽദാർ എം. കെ കിഷോറിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ പരിശോധന നടത്തിയത്. മുറിഞ്ഞമാട് കടവിൽ നിന്നും സർവ്വീസ് നടത്തുകയായിരുന്ന ബോട്ടുകൾ പരിശോധന ഉണ്ടെന്ന് അറിഞ്ഞതോടെ മടങ്ങി എത്തിയില്ല . നിർത്തിയിട്ടിരുന്ന ബോട്ടുകളിൽ മാത്രമാണ് പരിശോധന നടത്തിയത് . ജൂൺ ഒന്ന് മുതൽ 15 വരെ ട്രോളിങ്ങ് നിയന്ത്രണമുള്ളതിനാൽ വിനോദ സഞ്ചാര ബോട്ടുകൾ ഉൾപെടെ ഒന്നും സർവ്വീസ് നടത്തരുതെന്ന് നിർദേശം നൽകി.

റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ , ഫയർ ഫോഴ്‌സ് ,പോർട്ട് ഓഫീസർ തുടങ്ങി വിവിധ വകുപ്പകളിലെ ഉദ്യോഗസ്ഥരും, തദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പരിശോധനയുടെ ഭാഗമായി . അപകട മുന്നിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ ഡി. ടി. പി സിക്ക് നിർദേശം നൽകിയിട്ടുണ്ട്. അനധികൃതമായി സ്ഥാപിച്ച ബോട്ട് ജെട്ടികൾ കീഴുപറമ്പ് പഞ്ചായത്ത് അധികൃതർ പൊളിച്ച് കളയും. എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാലും അനുമതി ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ട്ടിക്കുന്നതായി ബോട്ടുടമകൾ ഉദ്യോഗസ്ഥരെ അറിയിച്ചു

TAGS :

Next Story