ആൾക്കൂട്ടത്തിനിടയിൽ വെച്ച് സിവിൽ പൊലീസ് ഓഫീസറെ ഇൻസ്പെക്ടർ തല്ലി
വൈത്തിരി ഇൻസ്പെക്ടർ ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനായ റഫീഖിനെ തല്ലിയത്.
വൈത്തിരി: വയനാട് വൈത്തിരിയിൽ ആൾക്കൂട്ടത്തിനിടയിൽ വെച്ച് സിവിൽ പൊലീസ് ഓഫീസറെ ഇൻസ്പെക്ടർ തല്ലി. വൈത്തിരി ഇൻസ്പെക്ടർ ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനായ റഫീഖിനെ തല്ലിയത്.
കേസ് അന്വേഷണത്തിനായി റഫീഖ് യൂണിഫോമിൽ അല്ലാത്തതിനാൽ വാഹനത്തിൽ നിന്നിറങ്ങിയില്ല. ഇതിനെ തുടർന്നാണ് വർഗീസ് മർദിച്ചത്. മർദനത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വൈത്തിരി കനറാ ബാങ്കിന് സമീപിത്ത് വെച്ച് കോളജ് വിദ്യാർഥിനിയോട് ഒരാള്‍ അപമര്യാദയായി പെരുമാറിയിരുന്നു. ഈ പരാതി അന്വേഷിക്കാനാണ് പൊലീസ് എത്തിയിരുന്നത്. ഇതിനിടെയിലാണ് പൊലീസുകാരുടെ തമ്മിൽതല്ല്. ജനം കൂടി നിൽക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റത്തിലേർപ്പെട്ടതും അടിയിലേക്ക് എത്തിയതും.
പിന്നാലെ ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തുകയും ചെയ്തു. തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി ഇടപെടുന്നതും റിപ്പോർട്ട് ആവശ്യപ്പെടുന്നതും.
Watch Video Report
Adjust Story Font
16