Quantcast

മോൺസനെതിരെയുള്ള ഇൻറലിജൻസ് റിപ്പോർട്ട് പുറത്ത്; ക്രൈംബ്രാഞ്ചിന് നാളെ തെളിവുകൾ കൈമാറുമെന്ന് പരാതിക്കാർ

പരാതി നൽകാനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയിട്ടുണ്ടെന്നും പരാതി അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്ക വന്നപ്പോൾ കെ.കെ രാഗേഷിനെ വിളിച്ചിട്ടുണ്ടെന്നും അനൂപ്‌

MediaOne Logo

Web Desk

  • Updated:

    2021-09-27 13:25:03.0

Published:

27 Sep 2021 1:24 PM GMT

മോൺസനെതിരെയുള്ള ഇൻറലിജൻസ് റിപ്പോർട്ട് പുറത്ത്; ക്രൈംബ്രാഞ്ചിന് നാളെ തെളിവുകൾ കൈമാറുമെന്ന് പരാതിക്കാർ
X

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൺസൺ മാവുങ്കിലിനെതിരെയുള്ള ഇൻറലിജൻസ് റിപ്പോർട്ട് പുറത്ത്. 2020ലെ റിപ്പോർട്ട് പകർപ്പ് അടക്കമാണ് പുറത്തായത്. മോൺസണിന്റെ സാമ്പത്തിക ഇടപാടുകളിൽ അടക്കം ദുരൂഹതയുണ്ടെന്നും രാഷ്ട്രീയ, ഉദ്യോഗതലങ്ങളിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും സിനിമാമേഖലയിൽ ഉള്ളവരുമായി അടുപ്പമുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

പുരാവസ്തു വിൽപനാ ലൈസൻസ് ഉണ്ടായിരുന്നോവെന്ന സംശയവും റിപ്പോർട്ട് ഉയർത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി വിശദമായ അന്വേഷണം വേണമെന്ന് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇഡിയോട് ശുപാർശ ചെയ്തിരുന്നു.

ഇതിനിടെ, ഉന്നതർ ഇടപെട്ട രേഖകളടക്കമുള്ള തെളിവുകൾ നാളെ ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദ്, എം.ടി. ഷമീർ, യാക്കൂബ് എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ മൂന്നിന് പരാതി കൊടുത്തിട്ടുണ്ടെന്നും കൂടുതൽ ആളുകൾ പരാതിയുമായി വന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.

സിനിമ രംഗത്ത് ഉള്ള ഒരുപാട് പേർക്കു മോൺസണുമായി ബന്ധമുണ്ട്. ചേർത്തല സി.ഐ ഇടപെട്ടതിന്റെ രേഖകൾ ഉണ്ടെന്നും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് തട്ടിപ്പിൽ പങ്കുണ്ടോ ഇല്ലയോ എന്നത് അന്വേഷണ സംഘം കണ്ടെത്തട്ടേയെന്നും അവർ പറഞ്ഞു.

സുധാകരന്റെ കൂടെ എടുത്ത ഫോട്ടോ 2018 നവംബർ 22 ന് ഉള്ളതാണെന്നും പറഞ്ഞു. ഡി.ഐ.ജിയുടെ വീട്ടിൽ വച്ചാണ് പണം കൊടുത്തതെന്ന് യാക്കൂബ് പറഞ്ഞു.

പണം നൽകിയ ദിവസത്തിൽ എം.ഐ ഷാനവാസിന്റെ സംസ്‌കാര ചടങ്ങിൽ ആയിരുന്നുവെന്നു സുധാകരൻ പറയുന്നത് തെറ്റാണെന്നും അദ്ദേഹം അവിടെ മുഴുസമയം ഉണ്ടായിരുന്നെന്നും സുധാകരനോട് രാഷ്ട്രീയമാണ് സംസാരിച്ചതെന്നും അനൂപ് പറഞ്ഞു. സുധാകരന്റെ സാന്നിധ്യത്തിലാണ് മോൺസൺ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പരാതി നൽകാനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയിട്ടുണ്ടെന്നും പരാതി അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്ക വന്നപ്പോൾ കെ.കെ രാഗേഷിനെ വിളിച്ചിട്ടുണ്ടെന്നും അതിൽ മറ്റൊരു ഗൂഢാലോചനയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story