സെമിത്തേരികൾ യാക്കോബായ സഭയ്ക്ക് തുറന്നുനൽകണമെന്ന ഇടക്കാല ഉത്തരവ് പരിഷ്കരിക്കണം: ഓർത്തഡോക്സ് സഭ
'സെമിത്തേരിയിൽ യാക്കോബായ പുരോഹിതന്മാർ ശുശ്രൂഷ നടത്തുന്നത് തർക്കത്തിന് കാരണമാവും'
ന്യൂഡൽഹി: സെമിത്തേരികൾ യാക്കോബായ സഭയ്ക്കും തുറന്ന് നൽകണമെന്ന സുപ്രിം കോടതി ഉത്തരവിനെതിരെ ഓർത്തഡോക്‌സ് സഭ. ഇടക്കാല ഉത്തരവ് പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓർത്തഡോക്‌സ് സഭ രംഗത്തുവന്നത്. സെമിത്തേരിയിൽ യാക്കോബായ പുരോഹിതന്മാർ ശുശ്രൂഷ നടത്തിയാൽ തർക്കത്തിന് കാരണമാവുമെന്നും സമാധാനാന്തരീക്ഷം തകരുമെന്നും സഭാ അധ്യക്ഷൻ സുപ്രിം കോടതിയിൽ സത്യവാങ്മൂലം നൽകി.
Next Story
Adjust Story Font
16