Quantcast

വീടിന്‍റെ ഇന്‍റീരിയര്‍ ഡിസൈൻ ജോലി പൂർത്തിയാക്കിയില്ല; കരാറുകാരന് 80,800 രൂപ പിഴ

കബളിപ്പിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതി ചെലവുമായി 80,800 രൂപ നൽകാനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവ്

MediaOne Logo

Web Desk

  • Updated:

    2024-02-16 16:57:57.0

Published:

16 Feb 2024 4:52 PM GMT

The Ernakulam District Consumer Disputes Redressal Commission orders the contractor to pay a compensation of Rs 80,800 to the house owner for defaulting on the interior design work, interior design case, Ernakulam District Consumer Disputes Redressal Court
X

കൊച്ചി: വീടിന്റെ ഇന്റീരിയർ ഡിസൈൻ കരാറില്‍ വീഴ്ചവരുത്തിയതിന് പിഴ. കരാർ എടുത്ത സ്ഥാപനം വീട്ടുടമയ്ക്ക് 80,800 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു.

ഇടപ്പള്ളി സ്വദേശി എം.ഡി വർഗീസിന്‍റെ പരാതിയിലാണു കോടതി നടപടി. 2021 ജനുവരിയിലാണു വീടിൻ്റെ ഇൻറീരിയര്‍ ഡെക്കറേഷൻ പ്രവൃത്തിക്കായി വെണ്ണലയിൽ പ്രവർത്തിക്കുന്ന ബ്രൈറ്റ് മെയിന്‍റനന്‍സ് കമ്പനി എന്ന സ്ഥാപനത്തെ ഏല്‍പിച്ചത്. ധാരണയായ വ്യവസ്ഥകൾ പ്രകാരം, പണികൾ നടക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം, പൊടി, വീട്ടുപകരണങ്ങളുടെ സ്ഥാനം മാറ്റൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പരാതിക്കാരൻ 35,000 രൂപ വാടക നൽകി മറ്റൊരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.

32,750 രൂപ മുൻകൂറായി നൽകിയ ശേഷം 2021 ഫെബ്രുവരിയിൽ കരാറുകാര്‍ പണികൾ ആരംഭിച്ചു. എന്നാൽ, കോവിഡ്-19 സാഹചര്യം മൂലം പണികൾ വൈകി. ചുമതലപ്പെടുത്തിയ വർക്കുകൾ ചെയ്യാതെ മറ്റ് അധിക വർക്കുകൾ ചെയ്യുകയും കോവിഡിനെ മറയാക്കി ജോലി വൈകിപ്പിക്കുകയും ചെയ്തതായി വര്‍ഗീസ് പരാതിയില്‍ ആരോപിച്ചു.

പണി പൂർത്തിയാക്കണമെന്ന് നിരന്തരം ആവശ്യപ്പെടുകയും 2021 ഏപ്രിലില്‍ പരാതിക്കാരൻ മൂന്നു ലക്ഷം രൂപ കൂടി നൽകുകയും ചെയ്തു. എന്നാൽ, പണികൾ പൂർത്തിയാക്കാതെ കരാറുകാരൻ വീണ്ടും അധിക തുക ആവശ്യപ്പെട്ടു. ഇതോടെ ബാക്കിയായ പണികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ തുക മാത്രം നൽകി കരാർ അവസാനിപ്പിക്കാനായിരുന്നു വീട്ടുടമയുടെ നീക്കം. എന്നാൽ കരാറുകാര്‍ കൃത്യമായി പണി പൂർത്തീകരിക്കുകയോ കണക്കുകൾ സമർപ്പിക്കുകയോ ചെയ്തില്ല. ഇതോടെയാണ് വര്‍ഗീസ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

പണികൾ പൂർത്തിയാക്കുന്നതിൽ പരാജയപ്പെടുകയും കൃത്യമായ കണക്കുകൾ ഉപഭോക്താവിന് സമർപ്പിക്കുകയും ചെയ്യാതിരുന്ന കരാറുകാരന്റെ നടപടി അധാർമിക വ്യാപാര രീതിയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കോടതി വിലയിരുത്തി. കബളിപ്പിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതി ചെലവുമായി 80,800 രൂപ നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തു.

Summary: The Ernakulam District Consumer Disputes Redressal Commission orders the contractor to pay a compensation of Rs 80,800 to the house owner for defaulting on the interior design work

TAGS :

Next Story