രണ്ട് ലക്ഷം കൈക്കൂലി വാങ്ങി; ഐഒസി ഡെ. ജനറൽ മാനേജർ പിടിയിൽ
പിടിയിലായത് സെയിൽസ് ഡിജിഎം അലക്സ് മാത്യു

തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയില്‍. എറണാകുളത്തെ ഐഒസി സെയിൽസ് ഡിജിഎമ്മായ അലക്സ് മാത്യുവാണ് പിടിയിലായത്.
ഗ്യാസ് ഏജന്‍സി ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലാകുകയായിരുന്നു. രണ്ട് ലക്ഷം രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. പണം വാങ്ങാനായി മാത്രം അലക്സ് മാത്യു തിരുവനന്തപുരത്ത് എത്തുകയായിരുന്നു.
ലോഡ് ലഭിക്കാനായി പണം നൽകണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിക്കാരൻ മനോജ് പറഞ്ഞു. പണം നൽകിയില്ലെങ്കിൽ കടയ്ക്കലിലെ ഏജൻസിയിൽനിന്ന് ആളുകളെ മാറ്റുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം അത്തരത്തിൽ സ്റ്റാഫുകളെ ട്രാൻഫർ ചെയ്തിരുന്നു. നിവർത്തികേടുകൊണ്ടാണ് പരാതി നൽകിയത്. പല ഏജൻസികളിൽനിന്ന് ഇയാൾ പണം വാങ്ങിയിട്ടുണ്ട്. ധൈര്യമില്ലാത്തതിനാൽ ആരും പരാതി നൽകിയില്ലെന്നും മനോജ് വ്യക്തമാക്കി.
Adjust Story Font
16