Quantcast

ഐഫോൺ, മേഡ് ഇൻ ഇന്ത്യ; ഇന്ത്യയിൽ നിന്നും ഐഫോൺ നിർമിക്കാനൊരുങ്ങി ടാറ്റ

നിലവിൽ ഐഫോണുമായി ബന്ധപ്പെട്ട ചില ഉത്പന്നങ്ങൾ ടാറ്റാ ഗ്രൂപ്പിന് കീഴിൽ നിർമിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-10-27 13:47:50.0

Published:

27 Oct 2023 1:45 PM GMT

iPhone, Made in India; Tata plans to manufacture iPhone from India
X

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആപ്പിൾ ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കുമെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ടെക്‌നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ടാറ്റാ ഗ്രൂപ്പാണ് ഇന്ത്യയിലും നിന്നും ആഭ്യന്തര അന്താരാഷ്ട്ര മാർക്കറ്റുകൾക്കായി ഐഫോൺ നിർമിക്കുന്നത്. ഇത് ഇന്ത്യയുടെ വികസനത്തിന് അടിവരയിടുകയാണെന്നും ആപ്പിൾ ആരാധകർക്ക് ചൈനീസ് നിർമിത ഉത്പന്നങ്ങൾ വിൽക്കാനുള്ള ആപ്പിളിന്റെ പദ്ധതിക്ക് തിരിച്ചടിയാണെന്നും രാജീവ് ചിന്ദ്രശേഖർ പറഞ്ഞു.

ഇന്ന് നടന്ന മീറ്റിംഗിൽ ആപ്പിൾ വിതരണക്കാരായ വിസ്‌ട്രോൺ കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തു. ഏകദേശം 125 മില്ല്യൺ ഡോളറിന്റെ വികസനമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കി. നീണ്ട ഒരു വർഷത്തെ ചർച്ചക്കൊടുവിലാണ് ടാറ്റാ ഗ്രൂപ്പ് കർണാടകയിലെ വിസ്‌ട്രോണിന്റെ കമ്പനി ഏറ്റെടുക്കുന്നത്. അതേസമയം ഇന്ത്യയിലും വിതരണ ശൃഖല കെട്ടിപടുക്കാൻ തയ്യാറായ വിസ്‌ട്രോണെ രാജീവ് ചന്ദ്രശഖർ പ്രശംസിച്ചു.

പ്രാദേശിക ഉത്പാദനം വർദ്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാറിന്റെ നയവും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങളുമാണ് ആപ്പിളിനെ ചൈനക്ക് പുറത്തേക്ക് ചിന്തിക്കാൻ ആപ്പിനെ പ്രേരിപ്പിച്ചത് ഇത് ഇന്ത്യക്ക് ഗുണകരമായി. 2022ൽ ഇന്ത്യയിൽ നിന്നും അഞ്ച് ബില്ല്യൺ ഡോളറിന്റെ (ഏകദേശം 41,200 കോടിയുടെ) കയറ്റുമതി ആപ്പിൾ നടത്തിയതായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കിയിരുന്നു. അടുത്ത നാലഞ്ച് വർഷത്തിനിടെ ആഗോള ഉദ്പാദനത്തിന്റെ 25 ശതമാനവും ഇന്ത്യയിൽ നിന്ന് ഉദ്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ ഐഫോണിന്റെ ചേസിസും മെറ്റൽ ബോഡിയും ടാറ്റാഗ്രൂപ്പ നിർമിക്കുന്നുണ്ട്.

TAGS :

Next Story