Quantcast

ഫലസ്തീൻ; കൂട്ടക്കുരുതിക്കെതിരെ മനുഷ്യ സ്നേഹികൾ ഒരുമിച്ച് നിൽക്കണമെന്ന് ഐ.എസ്.എം

അധിനിവേശത്തിനായി ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് മനുഷ്യത്വരഹിതമായ ക്രൂര കൃത്യമാണെന്നും ഐ.എസ്.എം

MediaOne Logo

Web Desk

  • Updated:

    2023-10-21 06:24:59.0

Published:

21 Oct 2023 6:14 AM GMT

ISM condemns Israels attack in Gaza
X

കോഴിക്കോട്: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ മനുഷ്യസ്‌നേഹികൾ ഒരുമിച്ച് നിൽക്കണമെന്ന് ഐഎസ്എം. അധിനിവേശത്തിനായി ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് മനുഷ്യത്വരഹിതമായ ക്രൂര കൃത്യമാണെന്നും പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ള മനുഷ്യർക്ക് നേരെയുള്ള കൂട്ടക്കുരുതിക്കെതിരെ ലോകത്തെ സമാധാന സ്നേഹികൾ ചേർന്നു നിൽക്കണമെന്നും ഐ.എസ്.എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച ഫിലസ്തീൻ ഐക്യദാർഢ്യ സംഗമം അഭിപ്രായപ്പെട്ടു.

"അൽ അഹ്ലി ബാപ്പിസ്റ്റ് ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണം ലോക മന:സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ശക്തമായ പ്രതിഷേധം ലോകമെങ്ങും അലയടിക്കുമ്പോഴും അക്രമത്തിൽ തെല്ലും അയവു വരുത്താത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ഭീകരരൂപം പ്രാപിച്ചിരിക്കുകയാണ് നെതന്യാഹു ഭരണകൂടം.

മനുഷ്യത്വം തൊട്ടു തീണ്ടാത്ത സയണിസ്റ്റുകൾക്കെതിരെ ഫലസ്തീൻ ജനതയുടെ സംരക്ഷണത്തിനായി ലോക സമൂഹം ഒറ്റക്കെട്ടായി നിൽക്കണം, ഫലസ്തീനികൾക്കായി പ്രാർഥനാനിരതരാവണം"- സംഗമം ആഹ്വാനം ചെയ്തു.

'അനീതിക്കെതിരെ ഇരകളോടൊപ്പം' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് അഡ്വ. ടി.സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ശുക്കൂർ സ്വലാഹി അധ്യക്ഷത വഹിച്ചു. കെ.ടി കുഞ്ഞിക്കണ്ണൻ, എ. സജീവൻ, മിസ്ഹബ് കീഴരിയൂർ, കെ.എം.എ അസീസ്, ജംഷീർ ഫാറൂഖി, വളപ്പിൽ അബ്ദുസ്സലാം, ഹാഫിസ് റഹ്മാൻ മദനി, റഹ്മത്തുള്ള സ്വലാഹി എന്നിവർ പ്രസംഗിച്ചു.

TAGS :

Next Story