ആരാധനാലയങ്ങൾക്കുമേലുള്ള അവകാശവാദങ്ങൾക്ക് തടയിട്ട സുപ്രിംകോടതി നിലപാട് സ്വാഗതാർഹം-ഐഎസ്എം
'രാജ്യത്ത് ആരാധനാലയങ്ങളുടെ മേൽ അവകാശവാദമുന്നയിച്ച് ഫാസിസ്റ്റുകൾ നടത്തുന്ന വർഗീയ ധ്രുവീകരണത്തിനാണ് സുപ്രിംകോടതി തടയിട്ടത്'
കോഴിക്കോട്: ആരാധനാലയങ്ങൾക്കുമേലുള്ള അവകാശവാദങ്ങൾക്ക് തടയിട്ട സുപ്രിംകോടതി ഉത്തരവ് സ്വാഗതം ചെയ്ത് ഐഎസ്എം. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ തീരുമാനം ഉണ്ടാകുന്നതുവരെ പുതിയ ഹരജികൾ രജിസ്റ്റർ ചെയ്യരുതെന്ന സുപ്രിംകോടതി നിർദേശം ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പറഞ്ഞു.
രാജ്യത്ത് ആരാധനാലയങ്ങളുടെ മേൽ അവകാശവാദമുന്നയിച്ച് ഫാസിസ്റ്റുകൾ നടത്തുന്ന വർഗീയ ധ്രുവീകരണത്തിനാണ് സുപ്രിംകോടതി തടയിട്ടത്. 10 കോടതികളിലായി നടന്നുകൊണ്ടിരിക്കുന്ന 18 കേസുകളിൽ ഒരു തുടർനടപടിയും പാടില്ലെന്നും ആരാധനാലയങ്ങളിൽ അവകാശവാദമുന്നയിച്ച് നടന്നുവരുന്ന സകല സർവേകളും നിർത്തിവെക്കണമെന്ന കോടതി നിർദേശം രാജ്യത്ത് സമാധാനാന്തരീക്ഷം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. അരക്ഷിതബോധമനുഭവിക്കുന്ന പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് രാജ്യത്തെ നീതിപീഠങ്ങളിൽ നിന്ന് വരുന്ന ഇത്തരം വിധികൾ ആശ്വാസകരമാണെന്നും ഷുക്കൂർ സ്വലാഹി അഭിപ്രായപ്പെട്ടു.
Summary: ISM welcomes Supreme Court order staying appeals on places of worship
Adjust Story Font
16