Quantcast

ഐ.എസ്.ആർ.ഒ ചാരക്കേസ്; നാലു പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

കേസ് സി.ബി.ഐ കെട്ടിച്ചമച്ചതാണെന്നാണ് പ്രതികളുടെ വാദം

MediaOne Logo

Web Desk

  • Published:

    13 Aug 2021 1:20 AM GMT

ഐ.എസ്.ആർ.ഒ ചാരക്കേസ്; നാലു പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്
X

ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിലെ നാല് പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിലെ മുഖ്യപ്രതികളായ എസ്.വിജയൻ, തമ്പി എസ് ദുർഗ്ഗാദത്ത്, ആർ.ബി. ശ്രീകുമാർ ,പി.എസ് ജയപ്രകാശ്, എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളാണ് കോടതി വിധി പറയുന്നത്. കേസ് സി.ബി.ഐ കെട്ടിച്ചമച്ചതാണെന്നാണ് പ്രതികളുടെ വാദം. എന്നാൽ ചാരക്കേസ് ഗൂഢാലോചനയിൽ പ്രതികൾക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുള്ളത്.

കൂടാതെ ഗൂഢാലോചനയ്ക്കു പിന്നിൽ പാക്-ഐ.എസ്.ബന്ധവും സി ബി.ഐ ആരോപിച്ചിരുന്നു. ജസ്റ്റിസ് അശോക് മേനോൻ രാവിലെ 10.15നാണ് വിധി പറയുക.

TAGS :

Next Story