ഹലാൽ വിവാദം സംഘപരിവാറിന്‍റെ പുതിയ ആയുധമെന്ന് ജമാഅത്തെ ഇസ്‍ലാമി
ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അസിസ്റ്റന്‍റ് അമീർ മുജീബ് റഹ്മാൻ
ഇസ്‍ലാമോഫോബിയ വളർത്താൻ സംഘപരിവാർ കൊണ്ടുവന്ന പുതിയ ആയുധമാണ് ഹലാൽ വിവാദമെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അസിസ്റ്റന്‍റ് അമീർ മുജീബ് റഹ്മാൻ. അപകടകരമായ അവസ്ഥയാണിതെന്നും ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും മുജീബ് റഹ്മാൻ കുറ്റപ്പെടുത്തി
ഇസ്‍ലാം ആശയസംവാദത്തിന്‍റെ സൗഹൃദ നാളുകൾ എന്ന പരിപാടിയുടെ ഭാഗമായി കോട്ടയത്തെ മാധ്യമ പ്രവർത്തകർക്കായി നടത്തിയ മുഖാമുഖം പരിപാടിയിലാണ് ഇക്കാര്യം മുജിബ് റഹ്മാൻ പറഞ്ഞത്. ഇസ്‍ലാമോഫോബിയ വളർത്തുകയെന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം. അതിനുള്ള പുതിയ ആയുധമാണ് ഹലാൽ വിവാദം. ഇത് മതസൗഹാർദം തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
സെക്കുലർ പാർട്ടികളടക്കം ഇക്കാര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. ബീഫ് ഫെസ്റ്റ് നടത്തുന്ന ഡിവൈഎഫ്ഐയുടെ നിലപാടിലും വ്യക്തയില്ല. മതസൗഹാർദം തകർക്കാനുള്ള ശ്രമങ്ങൾ ഒന്നിന് പിന്നാലെ ഒന്നൊന്നായി നടക്കുമ്പോൾ അതിന് തടയിടാനാണ് ജമാഅത്തെ ഇസ്‍ലാമി ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായിട്ടാണ് സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവരുമായി ആശയവിനിമയം നടത്തുന്നത്.
Adjust Story Font
16