ഹിജാബ്: കോടതി വിധി ഭരണഘടനയെ ചോദ്യം ചെയ്യുന്നത് - ജമാഅത്തെ ഇസ്ലാമി
ഹിജാബ് ഇസ്ലാമിലെ അനിവാര്യമായ ആചാരമല്ലെന്ന സർക്കാർ നിലപാടിനെ ശരിവെക്കുന്നതിലൂടെ മൗലികാവകാശത്തെയും വിശ്വാസ സ്വാതന്ത്ര്യത്തെയുമാണ് ഭരണഘടനയുടെ സംരക്ഷകരായ കോടതി റദ്ദ് ചെയ്തിരിക്കുന്നത്.
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച സർക്കാർ നിലപാട് അംഗീകരിച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധി ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെയാണ് ചോദ്യം ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. കോടതി വിധി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ നിഷേധമാണ് കോടതിവിധിയിലൂടെ സംഭവിച്ചിരിക്കുന്നത്. ഹിജാബ് ഇസ്ലാമിലെ അനിവാര്യമായ ആചാരമല്ലെന്ന സർക്കാർ നിലപാടിനെ ശരിവെക്കുന്നതിലൂടെ മൗലികാവകാശത്തെയും വിശ്വാസ സ്വാതന്ത്ര്യത്തെയുമാണ് ഭരണഘടനയുടെ സംരക്ഷകരായ കോടതി റദ്ദ് ചെയ്തിരിക്കുന്നത്. പൗരന്റെ അവകാശത്തിന് മേൽ ഭരണകൂടം കൈവെക്കുമ്പോൾ പൗരന്റെ സംരക്ഷണം ഉറപ്പുവരുത്തേണ്ടവരാണ് കോടതികൾ. ഇത്തരം വിധികൾ നീതിവ്യവസ്ഥക്ക് മേലുള്ള ജനങ്ങളുടെ വിശ്വാസം അസ്ഥിരപ്പെടുത്തുമെന്നും രാജ്യത്തിന്റെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നും അബ്ദുൽ അസീസ് പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ, ബഹുസ്വര മൂല്യങ്ങൾക്ക് വേണ്ടി പൗരസമൂഹം രംഗത്തിറങ്ങേണ്ടതുണ്ടെന്നും അമീർ ഓർമിപ്പിച്ചു.
Adjust Story Font
16