Quantcast

'സ്‌ഫോടനത്തിന് പിന്നിൽ പ്രത്യേക മത വിഭാഗം'; പ്രകോപന വാർത്തയിൽ ജനം ടി.വി റിപ്പോർട്ടർക്കെതിരെ കേസ്

പി കെ ഫിറോസിന്റെ പരാതിയിൽ എളമക്കര പൊലീസാണ് കേസെടുത്തത്

MediaOne Logo

Web Desk

  • Updated:

    2023-11-01 08:34:12.0

Published:

1 Nov 2023 7:35 AM GMT

Janam TV reporter sued for giving provocative news on Kalamassery blast.
X

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന് പിന്നിൽ പ്രത്യേക മതവിഭാഗമാണെന്ന പ്രകോപനപരമായ വാർത്ത നൽകിയെന്ന പരാതിയിൽ ജനം ടിവി റിപ്പോർട്ടർക്കെതിരെ കേസ്. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ പരാതിയിൽ എളമക്കര പൊലീസാണ് കേസെടുത്തത്. വാർത്ത പരിശോധിച്ച ശേഷമാണ് തുടർനടപടികളിലേക്ക് കടക്കുക.

സ്ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷ പരാമർശത്തിലും വാർത്തയിലുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, മാധ്യമപ്രവർത്തകനായ അനിൽ നമ്പ്യാർ, മറുനാടൻ മലയാളി എഡിറ്റർ എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. കൊച്ചി സിറ്റി പോലീസാണ് രാജീവിനെതിരെ കേസെടുത്തത്. ഐ.പി.സി 153 (സമൂഹത്തിൽ വിദ്വേഷം വളർത്തുന്നതിനുള്ള ഇടപെടൽ), 153 എ (രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്നതിനുള്ള വിദ്വേഷ പ്രചരണം) എന്നീ വകുപ്പുകൾ പ്രകാരംമാണ് കേസെടുത്തത്. ഇതിൽ 153 എ ജാമ്യം കിട്ടാത്ത വകുപ്പാണ്. മുഖ്യമന്ത്രിയുൾപ്പടെ രാജീവ് ചന്ദ്രശേഖറിനെ രൂക്ഷമായി വിമർശിച്ചിരുന്നു. രാജീവ് ചന്ദ്രശേഖറിനെതിരെ നിരവധി പരാതികൾ നിരവധി സ്റ്റേഷനുകളിൽ ലഭിച്ചിട്ടുണ്ട്.

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ആദ്യമായി ഇത് ഒരു ഭീകരപ്രവർത്തനമാണെന്നും കേരളം ഇതിനെ സപ്പോർട്ട് ചെയ്യുകയാണെന്നും പ്രതികരിച്ചയാളാണ് രാജീവ് ചന്ദ്രശേഖർ അതുകൊമണ്ട് തന്നെ വലിയ ഗൗരവത്തോടു കൂടിയാണ് പൊലീസ് ഇതിനെ കാണുന്നത്. കൃത്യമായ നിയമോപദേശത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്.

അനിൽ നമ്പ്യാർക്കെതിരെ എറണാകുള റൂറൽ സൈബർ പൊലീസാണ് കേസെടുത്തിരുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് ജിൻഷാദിന്റെ പരാതിയിലാണ് കേസ്. ഐപിസി 153, 295 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഷാജൻ സ്‌കറിയ്ക്കെതിരെ മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിനെതിരെയാണ് കുമരകം പൊലീസാണ് കേസെടുത്തത്. മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് കേസ്.

കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന് കാണിച്ച് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരെ പിവി അൻവർ എംഎൽഎയും പരാതി നൽകിയിരുന്നു. സംഭവത്തിന്റെ പിന്നാലെ, ക്രിസ്ത്യൻ-മുസ്ലിം മതവിഭാഗങ്ങൾക്കിടയിൽ സംഘർഷം ഉണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ ഷാജൻ സ്‌കറിയ വീഡിയോ പ്രചരിപ്പിച്ചെന്നും അതിനാൽ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എഡിജിപി(ലോ ആൻഡ് ഓർഡർ) എംആർ അജിത് കുമാറിന് രേഖാമൂലം പരാതി നൽകിയതായി ഫേസ്ബുക്കിലൂടെയാണ് എംഎൽഎ അറിയിച്ചിരുന്നത്.

മറുനാടൻ മലയാളി യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച 'ഇസ്രായേലിനുള്ള തിരിച്ചടിയാണോ കളമശേരി? ഹമാസ് പ്രേമി പിണറായിക്ക് സുഖം തന്നെയല്ലേ? കളമശേരിയിൽ നടന്നത് ഇസ്രായേൽ വിരുദ്ധ സ്‌ഫോടനമോ' എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി നൽകിയതെന്നും പിവി അൻവർ വ്യക്തമാക്കി. പരാതിയുടെ പകർപ്പ് സഹിതമായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.



Janam TV reporter sued for giving provocative news on Kalamassery blast.

TAGS :

Next Story