Quantcast

ആദ്യം പറഞ്ഞത് ജെബി സീറ്റിന് പണം കൊടുത്തു, പിന്നെ പറഞ്ഞത് അങ്ങനെ പറഞ്ഞിട്ടെയില്ല; വിവാദ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് എ.എ അസീസ്

ന്യൂനപക്ഷ സമുദായ അംഗമായ എ.എ റഹീമിന് ബദലായി മറ്റൊരു ന്യൂനപക്ഷ അംഗത്തെ കോൺഗ്രസ് കളത്തിൽ ഇറക്കുകയായിരുന്നുവെന്നും വേദിയിൽ അസീസ് പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-03-20 11:55:21.0

Published:

20 March 2022 10:43 AM GMT

ആദ്യം പറഞ്ഞത് ജെബി സീറ്റിന് പണം കൊടുത്തു, പിന്നെ പറഞ്ഞത് അങ്ങനെ പറഞ്ഞിട്ടെയില്ല; വിവാദ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് എ.എ അസീസ്
X

രാജ്യസഭാ യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസിലെ ജെബി മേത്തർ പണം കൊടുത്താണ് സീറ്റ് വാങ്ങിയതെന്ന് പൊതുവേദിയിൽ പ്രസംഗിച്ച് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. പ്രസംഗം വിവാദമായതിനെ തുടർന്ന് അത്തരം പരാമർശമേ നടത്തിയിട്ടില്ലെന്ന് മലക്കംമറിഞ്ഞും അദ്ദേഹം രംഗത്തെത്തി. പൊതുവേദിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പരാമർശം. ന്യൂനപക്ഷ സമുദായ അംഗമായ എ.എ റഹീമിന് ബദലായി മറ്റൊരു ന്യൂനപക്ഷ അംഗത്തെ കോൺഗ്രസ് കളത്തിൽ ഇറക്കുകയായിരുന്നുവെന്നും വേദിയിൽ അസീസ് പറഞ്ഞു.

എന്നാൽ കോൺഗ്രസ് ജെബി മേത്തരെ രാജ്യസഭാ സ്ഥാനാർഥിയാക്കിയത് പേയ്‌മെന്റ് സീറ്റിലൂടെയാണെന്ന് പറഞ്ഞെന്നത് എ.എ.അസീസ് മീഡിയവണിന് നൽകിയ അഭിമുഖത്തിൽ നിഷേധിച്ചു. കേരളാ രാഷ്ട്രീയത്തെ കുറിച്ചു പറയുകയായിരുന്നുവെന്നും രാജ്യസഭാ സീറ്റെന്നത് സംബന്ധിച്ച് പറയാത്ത കാര്യമാണ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ സ്ഥാനാർഥിയായി എൽഡിഎഫ് ന്യൂനപക്ഷ അംഗത്തെ നിർത്തിയപ്പോൾ യുഡിഎഫും അതേവഴി പിന്തുടർന്നുവെന്നത് ചൂണ്ടിക്കാട്ടുകയായിരുന്നുവെന്നും ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ പല പ്രചാരണവും നടക്കുന്നു എന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.




'Jeby Mather bought the Rajya saba seat with money'; AA Azeez with controversial statement

TAGS :

Next Story