Quantcast

ജോണ്‍ ബ്രിട്ടാസ് എം.പിയുടെ മാതാവ് അന്തരിച്ചു

സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4ന് പുലിക്കുരുമ്പയില്‍ സെന്‍റ്. അഗസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും

MediaOne Logo

Web Desk

  • Published:

    20 March 2023 4:32 AM

John Brittas mother
X

ജോണ്‍ ബ്രിട്ടാസ് മാതാവിനൊപ്പം

കണ്ണൂര്‍: രാജ്യസഭാംഗവും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസിന്‍റെ മാതാവ് അന്നമ്മ ആലിലക്കുഴിയില്‍ (94) അന്തരിച്ചു. പരേതനായ പൈലി(പാപ്പച്ചന്‍)യുടെ ഭാര്യയാണ്. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4ന് പുലിക്കുരുമ്പയില്‍ സെന്‍റ്. അഗസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും.

ജോണ്‍ ബ്രിട്ടാസിന്‍റെ കുറിപ്പ്

ജീവിച്ചകാലമത്രയും എല്ലാവർക്കും സ്നേഹത്തിന്റെ വിരുന്ന് നൽകി എന്‍റെ അമ്മ യാത്രയായി. കുറച്ച് കാലങ്ങളായി മനസ്സിൽ ഉണ്ടായിരുന്ന ഒരു ഭയം സത്യമായി. ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ എന്റെ അമ്മച്ചി പകർന്ന സ്നേഹത്തിന്റെയും കരുതലിന്റെയും കരുത്തിന്റെയും അധ്വാനത്തിന്റെയും തണലിലാണ്. അമ്മച്ചി നൽകിയതൊന്നും ഇല്ലാതാകുന്നില്ല.പക്ഷെ ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല.

TAGS :

Next Story