Quantcast

സോളാർ സമരം: 'ചെറിയാൻ ഫിലിപ്പിന്റെ ഫോണിലേക്ക് വിളിച്ചു, ഒത്തുതീർപ്പാക്കണമെന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടു'; ജോൺ ബ്രിട്ടാസ്

'ജോൺ മുണ്ടക്കയത്തെ വിളിച്ചിട്ടില്ല, പാർട്ടിയുടെ അറിവോടെ ഉമ്മൻ ചാണ്ടിയെ കണ്ടിരുന്നു' ജോൺ ബ്രിട്ടാസ്

MediaOne Logo

Web Desk

  • Updated:

    2024-05-17 10:09:45.0

Published:

17 May 2024 7:05 AM GMT

സോളാർ സമരം: ചെറിയാൻ ഫിലിപ്പിന്റെ ഫോണിലേക്ക് വിളിച്ചു, ഒത്തുതീർപ്പാക്കണമെന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടു; ജോൺ ബ്രിട്ടാസ്
X

തിരുവനന്തപുരം: സോളാർ സമരത്തിൽ ജോൺ മുണ്ടക്കയത്തെ സമീപിച്ചിട്ടില്ലെന്ന് രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ്. സമരത്തിൽ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്നും ജോൺ ബ്രിട്ടാസ് വഴിയാണ് നടന്നതെന്നും മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായിട്ടാണ് ബ്രിട്ടാസ് എത്തിയത്. ജോൺ മുണ്ടക്കയവുമായി സോളാർ വിഷയം ചർച്ച ചെയ്തിട്ടില്ല. അത് വെറും ഭാവനയാണ്. ചെറിയാൻ ഫിലിപ്പിന്റെ ഫോണിലേക്ക് ആണ് വിളിച്ചത്. എന്ന് ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.

സമരം ഒത്തുതീർപ്പ് ആക്കണം എന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടെന്നും തിരുവഞ്ചൂർ പിന്നീട് തുടർച്ചയായി വിളിച്ചു എന്നെ കാണണം എന്ന് പറഞ്ഞു. കൂടി കാഴ്ചയിൽ ചെറിയാൻ ഫിലിപ്പും ഉണ്ടായിരുന്നു. ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക മാത്രമല്ല, അതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ഉൾപ്പെടുത്തണം എന്നാണ് സി.പി.എം ആവശ്യപ്പട്ടത്. ആദ്യം വിമുഖത പ്രകടിപ്പിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രിയെ കൂടി കണ്ടു ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.

തിരുവഞ്ചൂർ പറഞ്ഞ കാര്യം പാർട്ടിയെ അറിയിക്കുകയും പാർട്ടിയുടെ അറിവോടെയാണ് ഉമ്മൻ ചാണ്ടിയെ കണ്ടത്. മാധ്യമ പ്രവർത്തകൻ എന്ന നിലക്ക് അല്ല സിഎമ്മിനെ കണ്ടത്. എന്ത് വിട്ടു വീഴ്ച ചെയ്തും സമരം അവസാനിപ്പിക്കാൻ തിരുവഞ്ചൂർ ആഗ്രഹിച്ചിരുന്നു. മുഖ്യമന്ത്രിയുടെ രാജി എന്നൊരു മുദ്രാവാക്യം ഉണ്ടായിരുന്നു. എന്നാൽ ഒരു സമരത്തിൽ എല്ലാ മുദ്രാവാക്യങ്ങളും വിജയിക്കണം എന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയിൽ കൊണ്ടുവരാം എന്ന് ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും ഉറപ്പ് നൽകി. അതിനു ശേഷമാണ് സമരം അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയെ കാണുമ്പോൾ കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂരും ഒപ്പമുണ്ടായിരുന്നെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

സമരത്തിൽ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്നാണ് മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയത്. സമകാലിക മലയാളം വാരികയില്‍ എഴുതുന്ന സോളാര്‍ സമരത്തിന്റെ കഥയിലാണ് വെളിപ്പെടുത്തിൽ. രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് വഴിയാണ് സി.പി.എം ഒത്തുതീര്‍പ്പിന് ശ്രമിച്ചത്. പാര്‍ട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കം. എന്നാൽ തോമസ് ഐസക് അടക്കം പാര്‍ട്ടി നേതാക്കൾക്കോ സമരത്തിന് വന്ന പ്രവര്‍ത്തകര്‍ക്കോ ഇക്കാര്യം അറിയില്ലായിരുന്നു. താനും ഒത്തുതീര്‍പ്പ് ചര്‍ച്ചകൾക്ക് ഇടനില നിന്നിരുന്നെന്നും ജോൺ മുണ്ടക്കയം പറഞ്ഞു.

അതേസമയം ഒത്തുതീര്‍പ്പ് ചര്‍ച്ച സ്വാഭാവികമാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഒരു സമരം നടക്കുമ്പോള്‍ അത് അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്ന സ്വാഭാവികമാണ്. ഇത് സ്വാഭാവിക ജനാധിപത്യത്തില്‍ നടക്കുന്നതാണ്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടായിരുന്നു സമരം അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ അവസാനിപ്പിച്ചു. പുതിയ വെളിപ്പെടുത്തലുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ വരുമ്പോള്‍ പരിശോധിക്കുമെന്നും സജിചെറിയാന്‍ പറഞ്ഞു.

TAGS :

Next Story