Quantcast

ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് വിട്ടു; ബി.ജെ.പി പിന്തുണയുള്ള പുതിയ ക്രൈസ്തവ പാർട്ടിയില്‍ ചേരും

പുതിയ പാർട്ടിയിൽ ചേരുന്നതിനായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം ജോണി നെല്ലൂര്‍ രാജിവെച്ചു

MediaOne Logo

Web Desk

  • Published:

    19 April 2023 7:48 AM GMT

Johnny Nellore
X

ജോണി നെല്ലൂര്‍

കൊച്ചി: ബി.ജെ.പി പിന്തുണയോടെ സംസ്ഥാനത്ത് പുതിയ ക്രൈസ്തവ പാർട്ടി രൂപീകരിക്കുന്നു. 22ന് കൊച്ചിയിൽ പാർട്ടി പ്രഖ്യാപനം ഉണ്ടാവും. പുതിയ പാർട്ടിയിൽ ചേരുന്നതിനായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം ജോണി നെല്ലൂര്‍ രാജിവെച്ചു. ജോസഫ് ഗ്രൂപ്പിലെ ഡെപ്യുട്ടി ചെയർമാൻ, യു.ഡി.എഫ് സെക്രട്ടറി സ്ഥാനങ്ങളാണ് ജോണി നെല്ലൂർ വഹിച്ചിരുന്നത്.

പദവികൾ രാജി വെച്ച് പി.ജെ ജോസഫിനും വി.ഡി സതീശനും ജോണി കത്ത് നൽകി . ബി.ജെ.പി സഖ്യത്തിൽ ദേശീയ തലത്തിൽ രൂപീകരിക്കുന്ന ക്രൈസ്തവ പാർട്ടിയുടെ നേതൃത്വത്തിൽ ജോണി ഉണ്ടാകും. ഈ മാസം 22ന് കൊച്ചിയിൽ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. സിറോ മലബാർ സഭയിലെ ഉന്നതരുടെ കൂടി പങ്കാളിത്തത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

സംഘപരിവാർ ബന്ധമുള്ള ഹിന്ദു പാർലമെന്‍റ് അടക്കം പാർട്ടിയുടെ ഭാഗമാകുമെന്നാണ് വിവരം. 24ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുതിയ പാർട്ടിയുടെ നേതാക്കൾ കൂടിക്കാഴ്ച നടത്തിയേക്കും.



TAGS :

Next Story