ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച് സംയുക്ത സമരസമിതി
സർക്കാർ നൽകിയ ഉറപ്പ് ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
വിവിധ ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസുടമകള്‍. ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്ന് സംയുക്ത ബസ്സുടമ സമരസമിതി അറിയിച്ചു.
വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധനവ്, റോഡ് ടാക്‌സ് ഇളവ്, ചെലവിന് ആനുപാതികമായി ബസ്സ് ചാർജ് വർധനവ് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണി മുടക്ക്. വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കണമെങ്കിൽ ടാക്സിൽ ഇളവ് നൽകണമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു .അല്ലെങ്കിൽ ഡീസലിന് സബ്‌സിഡി നൽകണം. സർക്കാർ നൽകിയ ഉറപ്പ് ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
Next Story
Adjust Story Font
16