യൂത്ത് ലീഗ് മാർച്ചിനിടെ മാധ്യമ പ്രവർത്തകന് മർദനം
24 ന്യൂസ് റിപ്പോർട്ടർ അൽ അമീനാണ് മർദനമേറ്റത്
തിരുവനന്തപുരം: യൂത്ത് ലീഗ് മാർച്ചിനിടെ മാധ്യമ പ്രവർത്തകന് മർദനം. 24 ന്യൂസ് റിപ്പോർട്ടർ അൽ അമീനാണ് മർദനമേറ്റത്. സേഫ് കേരള സെക്രട്ടറിയേറ്റ് മാർച്ചിനിടെ യൂത്ത് ലീഗ് പ്രവർത്തകരാണ് അമീനെ മർദിച്ചത്. മാർച്ചിൽ ആദ്യം പ്രകോപനമുണ്ടാക്കിയത് യൂത്ത് ലീഗ് പ്രവർത്തകരാണെന്ന അൽ അമീന്‍റെ പരാമർശമാണ് പ്രവർത്തകരെ പ്രകോപിതരാക്കിയത്. കൂടാതെ ഇ.റ്റി.വി ഭാരതിലെ ഒരു മാധ്യമ പ്രവർത്തകനും, ഇന്‍റൻഷിപ്പിനായി വന്ന മാധ്യമ വിദ്യാർത്ഥിക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ മാധ്യമപ്രവർത്തകർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അക്രമം ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പി.കെ ഫിറോസ് പറഞ്ഞു.
സംസ്ഥാന സർക്കാരിന്‍റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെയായിരുന്നു യൂത്ത് ലീഗിന്‍റെ സേഫ് കേരള സെക്രട്ടറിയേറ്റ് മാർച്ച്. മാർച്ചിനിടെ യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചെന്നും പൊലീസ് എറിഞ്ഞ കല്ല് തിരിച്ചെറിയുക മാത്രമാണ് പ്രവർത്തകർ ചെയ്തതെന്നും പി.കെ ഫിറോസ് പറഞ്ഞു.
Adjust Story Font
16