''സാറും മാഡവും വേണ്ട, സ്കൂളില്‍ 'ടീച്ചർ' മതി''; ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ
'ലിംഗസമത്വം സംരക്ഷിക്കാൻ ടീച്ചർ വിളിയാണ് നല്ലത്'
തിരുവനന്തപുരം: സ്‌കൂളുകളിൽ 'ടീച്ചർ' വിളി മാത്രം മതിയെന്ന് ബാലാവകാശ കമ്മീഷൻ. സാർ, മാഡം വിളികൾ വേണ്ടെന്നും ബാലാവകാശ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. ബാലാവകാശ കമ്മീഷൻ ചെയർമാനാണ് ഉത്തരവ് പുറത്തിറക്കിയത്.
ടീച്ചർ വിളി മറ്റൊന്നിനും തുല്യമാവില്ല. ലിംഗ സമത്വം സംരക്ഷിക്കാൻ ടീച്ചർ വിളിയാണ് നല്ലതെന്നും ഉത്തരവിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മുഴുവൻ വിദ്യാലയങ്ങൾക്കും നിർദേശം നൽകണമെന്നും ഉത്തവിട്ടു. പാലക്കാട്ടുനിന്നുള്ള വിദ്യാർഥിയുടെ പരാതിയിലാണ് ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശം.
Next Story
Adjust Story Font
16