ഐഎഎസ് അട്ടിമറി; കെ. ഗോപാലകൃഷ്ണൻ സർക്കാർ ഫയലിൽ കൃത്രിമം കാട്ടി
അഡീഷനൽ ചീഫ് സെക്രട്ടറി ജയതിലകിനും പങ്ക്
തിരുവനന്തപുരം: കെ. ഗോപാലകൃഷ്ണൻ ഐഎഎസ് സർക്കാർ ഫയലിലും കൃത്രിമം കാണിച്ചതിന്റെ രേഖകൾ പുറത്ത്. പട്ടികജാതി, പട്ടികവർഗ വകുപ്പിന് കീഴിൽ രൂപീകരിച്ച കേരള എംപവർമെൻറ് സൊസൈറ്റി ‘ഉന്നതി’യിലെ ഫയലുകളിൽ കൃത്രിമം കാട്ടിയതിന്റെ തെളിവ് മീഡിയവണിന് ലഭിച്ചു. ഫയൽ തിരിമറിയിൽ അഡീഷനൽ ചീഫ് സെക്രട്ടറി ജയതിലകിനും പങ്കുണ്ട്.
ഫയലുകൾ കൃത്യമായി കൈമാറിയെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഇ-ഫയൽ ആക്കിയതിൽ ജയതിലകിന്റെ ഓഫിസിൽ കൃത്രിമം നടത്തുകയായിരുന്നു. ജൂണിലും ജൂലൈയിലും ഫയലുകൾ കിട്ടി. ഫയൽ വിവരങ്ങൾ മാസങ്ങളോളമാണ് മറച്ചുവെച്ചത്.
ആഗസ്റ്റിലാണ് ഫയലുകൾ ഇ-ഓഫിസിൽ അപ്‍ലോഡ് ചെയ്തത്. ഒരേദിവസം ഒരേ സമയം ഫയലുകൾ അപ്‍ലോഡ് ചെയ്യുകയായിരുന്നു. ഫയൽ കിട്ടിയാൽ രണ്ട് ദിവസത്തിനകം അപ്‍ലോഡ് ചെയ്യേണ്ടതാണ്. ഇതാണ് ജയതിലകും ഗോപാലകൃഷ്ണനും ഒത്തുകളിച്ച് അട്ടിമറിച്ചത്.
Next Story
Adjust Story Font
16