വൈദ്യുതി നിയന്ത്രണം; മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി
ഈ മാസം 21 ന് ചേരുന്ന ബോർഡ് യോഗം വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യും.
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ഈ മാസം 21 ന് ചേരുന്ന ബോർഡ് യോഗം വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യും. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാണ് വൈദ്യുതി നിയന്ത്രണത്തിൽ തീരുമാനമെടുക്കുക. വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കാലവര്‍ഷം ദുര്‍ബലമായതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുകയാണ്. വൈദ്യുതി ഉല്‍പാദന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 37 ശതമാനം വെള്ളം മാത്രമാണുള്ളത്. ജലസേചന ഡാമുകളിലും അപകടകരമായ തോതില്‍ വെള്ളം കുറയുകയാണ്. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ 30 ശതമാനവും ഇടുക്കിയില്‍ നിന്നാണ്. ഇപ്പോള്‍ അണക്കെട്ടില്‍ ബാക്കിയുള്ളത് 32 ശതമാനം വെള്ളം മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 81 ശതമാനം വെള്ളമുണ്ടായിരുന്നു.
പമ്പ- 34 ശതമാനം, കക്കി- 36, മൂഴിയാര്‍- 32, ഇടമലയാര്‍- 42, കുറ്റിയാടി- 33, ആനയിറങ്കല്‍- 25, ഷോളയാര്‍- 62, കുണ്ടള- 68 എന്നിങ്ങനെയാണ് കെഎസ്ഇബിയുടെ കീഴിലെ മറ്റ് ഡാമുകളിലെ ജലത്തിന്റെ ശതമാനം. ആഭ്യന്തര ഉൽപ്പാദനം കുറഞ്ഞതും ദീര്‍ഘകാല വൈദ്യുതി കരാര്‍ റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയതും കാരണം സംസ്ഥാനം നേരിടുന്നത് ഗുരുതര വൈദ്യുത പ്രതിസന്ധിയാണ്.
Adjust Story Font
16