കെ.റെയിൽ: വിശദമായ പദ്ധതി രേഖ പുറത്തുവിടണമെന്ന് സിപിഐ
ജനങ്ങളുടെ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം സർക്കാറിനുണ്ട്- സി.ദിവാകരൻ
കെ.റെയിൽ പദ്ധതിയുടെ വിശദമായ രൂപരേഖ സർക്കാർ പുറത്ത് വിടണമെന്ന് സിപിഐ. അതുവരെ പരസ്യമായി തള്ളേണ്ട എന്ന നിലപാടാണ് സി.പി.ഐ എടുത്തിക്കുന്നത്. പദ്ധതിക്കെതിരെ സംസ്ഥാന കൗൺസിൽ യോഗത്തിൽ നിരവധി പ്രവർത്തകർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
എന്നാൽ ഈ വിഷയത്തിൽ സിപിഐക്ക് വ്യത്യസ്ത നിലപാടില്ലെന്ന് സി.പി.ഐ നേതാവ് സി.ദിവാകരൻ മീഡിയവണ്ണിനോട് പറഞ്ഞു. കെ.റെയിൽ സി.പി.എമ്മിന്റെ പ്രകടന പത്രികയിലുള്ളതാണ്. ആ പദ്ധതിക്കൊപ്പം ഘടക കക്ഷിയായ സി.പി.ഐ ഒപ്പം നിൽക്കും. യു.ഡി.എഫ് പദ്ധതി തള്ളിപ്പറയുന്നത് പോലെ സി.പി.ഐ തള്ളിപ്പറയില്ല. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം സർക്കാറിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16