Quantcast

സർവേ നടത്തണമെന്ന് സി.പി.എം പ്രവർത്തര്‍, പറ്റില്ലെന്ന് നാട്ടുകാര്‍; കണ്ണൂരിൽ കെ-റെയിൽ സർവേക്കല്ലുമായി എത്തിയ വാഹനം തടഞ്ഞു

എടക്കാട് പൊലീസ് സ്റ്റേഷന് മുന്നിലാണ് വാഹനം തടഞ്ഞത്

MediaOne Logo

Web Desk

  • Published:

    25 April 2022 9:05 AM GMT

സർവേ നടത്തണമെന്ന് സി.പി.എം പ്രവർത്തര്‍, പറ്റില്ലെന്ന് നാട്ടുകാര്‍; കണ്ണൂരിൽ കെ-റെയിൽ സർവേക്കല്ലുമായി എത്തിയ വാഹനം തടഞ്ഞു
X

കണ്ണൂരിൽ കെ-റെയിൽ സർവേക്കല്ലുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. എടക്കാട് പൊലീസ് സ്റ്റേഷന് മുന്നിലാണ് വാഹനം തടഞ്ഞത്. അതിനിടെ സർവേ നടത്തണമെന്ന ആവശ്യവുമായി സി.പി.എം പ്രവർത്തകരെത്തിയതോടെ സ്ഥലത്ത് സംഘർഷത്തിന് സമാനമായ സാഹചര്യം ഉണ്ടായി.

കെ-റെയില്‍ പ്രതിഷേധം സംസ്ഥാനത്ത് ശക്തമായി തുടരുകയാണ്. ചാല, എടക്കാട് ഭാഗത്തെ മുഴുവന്‍ കെ-റെയില്‍ കുറ്റികളും കഴിഞ്ഞ ദിവസങ്ങളില്‍ പിഴുതെറിഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ നാട്ടിയ 18 ഓളം സര്‍വേകല്ലുകളാണ് പിഴുതു മാറ്റിയതി. എടക്കാട് ഭാഗത്ത് നാട്ടിയ കുറ്റികളും കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ പിഴുതുമാറ്റിയിരുന്നു. പിന്നീട് ചാല പ്രദേശത്ത് കെ-റെയില്‍ സര്‍വേകല്ല് സ്ഥാപിക്കാനെത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ പ്രതിഷേധം ഭയന്ന് എടക്കാട് ടൗണിനടുത്തേക്ക് സര്‍വേ മാറ്റുകയായിരുന്നു. എന്നാല്‍ ഇവിടെയും പ്രതിഷേധിച്ച് നാട്ടുകാരും നേതാക്കളും എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി.

TAGS :

Next Story