Quantcast

നാട്ടിക അപകടം; മനഃപൂർവമായ നരഹത്യക്ക് തന്നെ കേസെടുക്കുമെന്ന് മന്ത്രി കെ.രാജൻ

പ്രാഥമികമായ കാര്യങ്ങൾ ചെയ്യാൻ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-11-26 06:30:45.0

Published:

26 Nov 2024 4:48 AM GMT

k rajan
X

തൃശൂര്‍: നാട്ടിക അപകടമുണ്ടാക്കിയവർക്കെതിരെ മനഃപൂർവമായ നരഹത്യക്ക് തന്നെ കേസെടുക്കുമെന്ന് മന്ത്രി കെ.രാജൻ. പ്രാഥമികമായ കാര്യങ്ങൾ ചെയ്യാൻ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി സർക്കാർ തന്നെ മൃതദേഹം വീട്ടിലെത്തിക്കും. അപകടത്തിൽപെട്ടവർക്കായി സഹായം നൽകാൻ വേണ്ട നടപടികൾ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.

വളരെ നിര്‍ഭാഗ്യകരമായ അപകടമാണ് നാട്ടികയിലേത്. അലക്ഷ്യമായിട്ടാണ് ലോറി ഓടിച്ചത്. പരിക്കേറ്റ് ആറ് പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. കമ്മീഷണറും കലക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. പ്രാഥമികമായ കാര്യങ്ങൾ ചെയ്യാൻ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം അപകടത്തില്‍ ഡ്രൈവര്‍ ജോസിന്‍റെ ലൈസന്‍സും വാഹനത്തിന്‍റെ ആര്‍സിയും സസ്പെന്‍ഡ് ചെയ്യും. ഇതുസംബന്ധിച്ച് ഗതാഗത കമ്മീഷണർ തൃശൂർ ആര്‍ടിഒക്ക് നിർദേശം നൽകിയിട്ടുണ്ട്. അപകടത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത മന്ത്രി ഗതാഗത കമ്മീഷണറോടാണ് ആവശ്യപ്പെട്ടു.

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. റോഡരികില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് നേരെ ലോറി പാഞ്ഞുകയറുകയായിരുന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. ഗോവിന്ദാപുരം സ്വദേശികളാണ് മരിച്ചത്. ലോറി ഓടിച്ച ക്ലീനര്‍ക്ക് ലൈസന്‍സുണ്ടായിരുന്നില്ല.



TAGS :

Next Story