Quantcast

കേരളഗാന വിവാദം; ശ്രീകുമാരൻ തമ്പിയുടെ വരികൾ ഒഴിവാക്കിയിട്ടില്ലെന്ന് കെ.സച്ചിദാനന്ദൻ

നിലവിൽ മൂന്ന് മൂന്നുപേരുടെ വരികൾ തെരഞ്ഞെടുത്തിട്ടുണ്ട്. അതിന് സംഗീതം നൽകിയ ശേഷം ആയിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും സച്ചിദാനന്ദൻ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-02-04 05:14:24.0

Published:

4 Feb 2024 5:12 AM GMT

കേരളഗാന വിവാദം; ശ്രീകുമാരൻ തമ്പിയുടെ വരികൾ ഒഴിവാക്കിയിട്ടില്ലെന്ന്  കെ.സച്ചിദാനന്ദൻ
X

തിരുവനന്തപുരം: കേരളഗാന വിവാദത്തിൽ പ്രതകരണവുമായി സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ. സച്ചിദാനന്ദൻ. ശ്രീകുമാരൻ തമ്പിയുടെ വരികൾ ഒഴിവാക്കിയിട്ടില്ലെന്നാണ് കെ സച്ചിദാനന്ദന്റെ പ്രതികരണം. നിലവിൽ മൂന്ന് മൂന്നുപേരുടെ വരികൾ തെരഞ്ഞെടുത്തിട്ടുണ്ട്. അതിന് സംഗീതം നൽകിയ ശേഷം ആയിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും സച്ചിദാനന്ദൻ പറഞ്ഞു.

ഇപ്പോൾ കമ്മിറ്റിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് ബി കെ ഹരിനാരായണൻ എഴുതിയ വരികളാണ്. സംഗീതം നൽകിയ ശേഷം മാത്രം അന്തിമ തീരുമാനം. ശ്രീകുമാരൻ തമ്പിയുടെ ഗാനമാണ് കൂടുതൽ ഇഷ്ടപ്പെട്ടതെങ്കിൽ അത് തെരഞ്ഞെടുക്കും. ശ്രീകുമാരൻ തമ്പിയുടെ വരികൾ നിരാകരിക്കാത്തതിനാൽ ആണ് മറ്റ് അറിയിപ്പുകൾ ഒന്നും നൽകാതിരുന്നതെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.

സാഹിത്യ അക്കാദമി തന്നെ അപമാനിച്ചെന്നും സാഹിത്യ അക്കാദമിയെ വിമർശിച്ചതിന് പകപ്പോക്കുകയാണെന്നുമാണ് ശ്രീകുമാരൻ തമ്പിയുടെ ആരോപണം. സാഹിത്യ അക്കാദമിക്ക് വേണ്ടി തന്റെ പാട്ട് ഇനി നൽകില്ലെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കി. സച്ചിദാനന്ദനെ പാട്ടെഴുതാൻ താൻ വെല്ലുവിളിക്കുകയാണെന്നും തന്റെ പാട്ട് ഇനി ജനങ്ങളുടെ പാട്ടാണെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു.

കേരള സാഹിത്യ അക്കാദമിക്കെതിരെ വിമർശനവുമായി പ്രശസ്ത കവിയും പ്രഭാഷകനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്തുവന്നതിന് പിന്നാലെയാണ് ശ്രീകുമാരൻ തമ്പി ദുരനുഭവം വെളിപ്പെടുത്തിയത്. കേരള സർക്കാരിന് ഒരു കേരള ഗാനം എഴുതി നൽകാൻ അക്കാദമി സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ഗാനമെഴുതിയശേഷം അത് സ്വീകരിച്ചോ ഇല്ലയോ എന്ന് ഒരു അറിയിപ്പും ലഭിച്ചില്ലെന്നും താൻ അപമാനിക്കപ്പെട്ടതിന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ മറുപടി പറയണമെന്നുമാണ് ശ്രീകുമാരൻ തമ്പി കഴിഞ്ഞദിവസം ഫേസ്ബുക്കിൽ കുറിച്ചത്.

TAGS :

Next Story