Quantcast

പഴയ ക്രിമിനൽ രാഷ്ട്രീയക്കാരനിൽ നിന്ന് പിണറായിക്ക് ഒരും തരിമ്പും മാറാൻ സാധിച്ചിട്ടില്ല- കെ. സുധാകരൻ

കൊല്ലാനും പഠിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും സ്‌നേഹിക്കാനും ഒന്നിച്ചു ജീവിക്കാനും ഒത്തൊരുമിച്ചു വളരാനും പഠിപ്പിക്കുന്ന ജനാധിപത്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്തതാണ് യഥാർത്ഥ 'അബദ്ധം'.

MediaOne Logo

Web Desk

  • Published:

    13 May 2022 2:29 PM GMT

പഴയ ക്രിമിനൽ രാഷ്ട്രീയക്കാരനിൽ നിന്ന് പിണറായിക്ക് ഒരും തരിമ്പും മാറാൻ സാധിച്ചിട്ടില്ല- കെ. സുധാകരൻ
X

തെറ്റ് തിരുത്താൻ തൃക്കാക്കരക്കാർക്ക് ലഭിച്ച അസുലഭ സന്ദർഭമാണ് ഉപതെരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.

പാറപ്രത്തെ പഴയ ക്രിമിനൽ രാഷ്ട്രീയക്കാരനിൽ നിന്ന് തരിമ്പും മാറാൻ പിണറായി വിജയന് ഇന്നും മാറാൻ കഴിഞ്ഞിട്ടില്ലെന്നും മറ്റുള്ളവരുടെ ദുഃഖങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിയുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്നാണ് പിണറായി വിജയന്റേതെന്നും കെ. സുധാകരൻ പറഞ്ഞു.

ജനങ്ങളുടെ കണ്ണീരും, നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളും, സഹപ്രവർത്തകരുടെ മരണങ്ങളും കണ്ട് ഇത്രയധികം സന്തോഷിക്കുന്ന മറ്റൊരു മുഖ്യമന്ത്രിയെ കേരളം ഇന്നോളം കണ്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

'കമ്യൂണിസ്റ്റ് ഭീകരതയുടെ കേരളത്തിലെ മുഖമായ താങ്കൾ, ജനാധിപത്യത്തിന്റെ മൂല്യങ്ങൾ മരിക്കുവോളം മുറുകെ പിടിച്ച പി.ടി തോമസിന്റെ നിഴലാകാൻ പോലും അർഹനല്ല. ഒരുപിടി കൊലയാളികളുടെ നേതാവായ താങ്കൾക്ക്, ജനങ്ങളുടെ നേതാവായ പി.ടിയെ മനസിലാകണമെന്നുമില്ല.'- അദ്ദേഹം പറഞ്ഞു.

വെറുക്കാനും കൊല്ലാനും പഠിപ്പിക്കുന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും സ്‌നേഹിക്കാനും ഒന്നിച്ചു ജീവിക്കാനും ഒത്തൊരുമിച്ചു വളരാനും പഠിപ്പിക്കുന്ന ജനാധിപത്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്തതാണ് യഥാർത്ഥ 'അബദ്ധമെന്നും കെ. സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

പി. ടി തൃക്കാക്കരക്കാർക്ക് ആരായിരുന്നുവെന്ന് വരുന്ന ദിവസങ്ങളിൽ അവർ തന്നെ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃക്കാക്കരയ്ക്ക് ഒരേയൊരു ക്യാപ്റ്റനെ ഉള്ളൂ എന്നും അത് പി.ടി തോമസ് ആണെന്നും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ച ചിത്രത്തിലെഴുതി.

ഇന്നലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.

TAGS :

Next Story