ബിഷപ്പ് പറഞ്ഞത് യാഥാർഥ്യം; രക്തസാക്ഷികളെ പരിഹസിച്ച ബിഷപ്പ് പാംപ്ലാനിയെ ന്യായീകരിച്ച് കെ. സുധാകരൻ
കാട്ടുപോത്ത് വിഷയത്തില്‍ വകുപ്പുകള്‍ തമ്മിലടിച്ച് ജനങ്ങളെ വഴിയാധാരമാക്കുകയാണെന്നും സുധാകരൻ ആരോപിച്ചു.
തിരുവനന്തപുരം: രാഷ്ട്രീയ രക്തസാക്ഷികളെ പരിഹസിച്ച ബിഷപ്പ് പാംപ്ലാനിയെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. യാഥാര്‍ഥ്യം തുറന്നു പറഞ്ഞതിന്റെ പേരിലാണ് പാംപ്ലാനിയെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുന്നത്. പ്രസ്താവന കൊള്ളേണ്ടിടത്ത് കൊണ്ടതുകൊണ്ടാണ് ആക്രമണമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
അതേസമയം, കാട്ടുപോത്ത് വിഷയത്തില്‍ വകുപ്പുകള്‍ തമ്മിലടിച്ച് ജനങ്ങളെ വഴിയാധാരമാക്കുകയാണെന്നും സുധാകരൻ പ്രസ്താവനയിൽ ആരോപിച്ചു. പിണറായി സര്‍ക്കാരിന്റെ വനം വകുപ്പും റവന്യൂ വകുപ്പും തമ്മിലടിച്ച് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു.
കണമലയില്‍ രണ്ടു പേരെ കൊന്ന കാട്ടുപോത്തിനെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് വെടിവച്ചു കൊല്ലാനായിരുന്നു ജില്ലാ കലക്ടറുടെ പരസ്യമായ തീരുമാനം. പരിഭ്രാന്തരായിരുന്ന ജനങ്ങള്‍ക്ക് ഏറെ സ്വീകാര്യമായ ഈ തീരുമാനം ഉടനേ അട്ടിമറിച്ച് മയക്കുവെടിവെക്കാന്‍ തീരുമാനിച്ചത് വനം വകുപ്പാണ്. വകുപ്പുകള്‍ തമ്മിലടിക്കുമ്പോള്‍ മുഖ്യമന്ത്രി ഇടപെടാതെ ഒളിച്ചുകളിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
Adjust Story Font
16