Quantcast

'സംഘ്പരിവാർ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമാണ്'; സെനറ്റ് നാമനിർദേശത്തിൽ ഗവർണറെ അനുകൂലിച്ച് കെ.സുധാകരൻ

ലിസ്റ്റിൽ കോൺഗ്രസ്, ലീഗ് അംഗങ്ങൾ ഉൾപ്പെട്ടത് എങ്ങനെയെന്നറിയില്ലെന്നും സുധാകരന്‍

MediaOne Logo

Web Desk

  • Updated:

    2023-12-19 10:06:43.0

Published:

19 Dec 2023 9:57 AM GMT

Governor , kerala governor arif muhammed khan,K. Sudhakaran supports  Governor,KPCC,latest malayalam news,കെ.സുധാകരൻ,ഗവർണറെ അനുകൂലിച്ച് കെ.സുധാകരൻ
X

ന്യൂഡൽഹി: സെനറ്റ് നാമനിർദേശത്തിൽ ഗവർണറെ അനുകൂലിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. 'സംഘ്പരിവാർ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമാണ്. ഇവരുടെ യോഗ്യതകൾ പരിശോധിക്കുകയാണ്. ലിസ്റ്റിൽ കോൺഗ്രസ്, ലീഗ് അംഗങ്ങൾ ഉൾപ്പെട്ടത് എങ്ങനെയെന്നറിയില്ലെന്നും സുധാകരൻ പറഞ്ഞു. അതിനായി കെ.പി.സി.സി ഒരു കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോർട്ട് ലഭിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

'സംഘ് പരിവാറിലും കൊള്ളാവുന്നവരുണ്ട്. അവരെ എടുക്കുന്നതിൽ എന്താണ് തടസ്സം? അവരെ എടുത്തോട്ടെ.. സംഘ്പരിവാറിന്റെ ആളുകളെ മാത്രം എടുക്കുമ്പോഴാണ് പ്രശ്‌നം.സംഘ്പരിവാറിൽ കൊള്ളുന്നവരുണ്ടെങ്കിൽ അതിനെ എങ്ങനെയാണ് എതിർക്കുക. കോൺഗ്രസിനകത്തും വെക്കാൻ പറ്റുന്നവർ ഒരുപാടുണ്ട്. അവരെ വെക്കുന്നത് ഞങ്ങൾക്കും സന്തോഷമാണ്.ഞങ്ങളതിനെ സ്വീകരിക്കും. അത് ഗവർണറുടെ ഉത്തരവാദിത്തമാണ്. ഏറ്റെടുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം..'.സുധാകരൻ പറഞ്ഞു..


TAGS :

Next Story