കാക്കനാട് ലഹരിക്കടത്ത്; ഷംസുദ്ദീൻ സേട്ടുമായി ഇന്ന് എക്സൈസ് സംഘം തെളിവെടുപ്പ് നടത്തി
അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിച്ച പ്രതിയുമായി ഇന്നലെയാണ് എക്സൈസ് സംഘം ചെന്നൈയിൽ എത്തിയത്.
കാക്കനാട് ലഹരിക്കടത്ത് കേസിലെ മുഖ്യ പ്രതി ചെന്നൈ സ്വദേശി ഷംസുദ്ദീൻ സേട്ടുമായി ഇന്ന് എക്സൈസ് സംഘം ചെന്നൈയിൽ തെളിവെടുപ്പ് നടത്തി. ട്രിപ്ലിക്കൻ, തൊണ്ടിയാർ പെട്ട്, പല്ലാവരം, ബീച്ച് റോഡിനടുത്ത് കുമ്മളമ്മൻ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. പ്രതി മയക്കുമരുന്ന് കൈമാറിയ കേന്ദ്രവും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയ പ്രതി താമസിച്ചിരുന്ന വീട് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലുമാണ് അസിസ്റ്റന്‍റ്റ്. എക്സൈസ് കമ്മീഷണർ ടി.എം. കാസിമിന്‍റെ നേതൃത്വത്തിലുള്ള സംഘം തെളിവ് ശേഖരിച്ചത്. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിച്ച പ്രതിയുമായി ഇന്നലെയാണ് എക്സൈസ് സംഘം ചെന്നൈയിൽ എത്തിയത്.
കേസിൽ ആകെ 25 പ്രതികളാണ് ഉള്ളത്. ഇവരിൽ 19 പേരെ മാത്രമാണ് അന്വേഷണ സംഘത്തിനു പിടികൂടാനായത്. പ്രതികള്‍ക്കെതിരായ കുറ്റപത്രം കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. ആഡംബര കാറിൽ സംസ്ഥാനത്തേക്ക് കോടികളുടെ ലഹരിമരുന്ന് എത്തിച്ച കേസ് എക്സൈസ് സംഘത്തിന് വലിയ തലവേദനായിരുന്നു സൃഷ്ടിച്ചത്.
Adjust Story Font
16