Quantcast

കാക്കനാട് ലഹരിമരുന്ന് കേസ്: എക്‌സെസ് ക്രൈംബ്രാഞ്ച് പോണ്ടിച്ചേരിയിലും ചെന്നൈയിലും തെളിവെടുപ്പ് നടത്തി

കാക്കനാട് ഫ്‌ളാറ്റില്‍ നിന്നും പിടികൂടിയ മയക്കുമരുന്ന് എത്തിച്ചത് ചൈന്നൈയില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാക്കിയ സംഘം നാളെ കൊച്ചിയിലെത്തും. നാളെ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ കോടതിയില്‍ ഹാജരാക്കും.

MediaOne Logo

Web Desk

  • Published:

    30 Aug 2021 1:10 PM GMT

കാക്കനാട് ലഹരിമരുന്ന് കേസ്: എക്‌സെസ് ക്രൈംബ്രാഞ്ച് പോണ്ടിച്ചേരിയിലും ചെന്നൈയിലും തെളിവെടുപ്പ് നടത്തി
X

കാക്കനാട് ലഹരിമരുന്ന് കേസില്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് പോണ്ടിച്ചേരിയിലും ചെന്നൈയിലും തെളിവെടുപ്പ് നടത്തി. ലഹരിക്കടത്തിന്റെ മുഖ്യ സൂത്രധാരന്‍മാരായ ഫവാസ്, ശ്രീമോന്‍ എന്നിവരെ പോണ്ടിച്ചേരി, ചെന്നൈ എന്നിവിടങ്ങളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ആറ് പ്രതികളില്‍ രണ്ട് പ്രതികളുമായാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി പോയത്. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്ത് എക്‌സൈസ് സംഘം പരിശോധന നടത്തി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മയക്കുമരുന്ന് പ്രതികള്‍ക്ക് നല്‍കിയിരുന്ന ഏജന്റിനെയും തിരിച്ചറിഞ്ഞു. ഇയാളെയും എക്‌സൈസ് ചോദ്യം ചെയ്യുന്നുണ്ട്.

കാക്കനാട് ഫ്‌ളാറ്റില്‍ നിന്നും പിടികൂടിയ മയക്കുമരുന്ന് എത്തിച്ചത് ചൈന്നൈയില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാക്കിയ സംഘം നാളെ കൊച്ചിയിലെത്തും. നാളെ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ കോടതിയില്‍ ഹാജരാക്കും. കൊച്ചിയിലെ എക്‌സൈസ് ഓഫിസില്‍ മൂന്ന് പ്രതികളെ ഇന്നും ചോദ്യം ചെയ്തു. രണ്ടാം ഘട്ടത്തില്‍ എക്‌സൈസ് അറസ്റ്റ് ചെയ്ത ത്വയ്ബയെന്ന തിരുവല്ല സ്വദേശിനിയെ നാളെ എക്‌സൈസ് കസ്റ്റഡിയില്‍ വാങ്ങും. ഇവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ പേരുടെ ബന്ധം പുറത്താകുമെന്നാണ് കരുതുന്നത്.

TAGS :

Next Story