Quantcast

ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ യു.എ.പി.എക്കെതിരാണെന്ന് കാനം

കേരളത്തിൽ കേസ് വരുമ്പോൾ അത് ഇടതുപക്ഷത്തിന്‍റെ നിലപാടിന് അനുയോജ്യമല്ലെന്ന് സി.പി.ഐ തുറന്നു പറഞ്ഞിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-10-30 06:44:29.0

Published:

30 Oct 2021 6:16 AM GMT

ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ യു.എ.പി.എക്കെതിരാണെന്ന് കാനം
X

ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ യു.എ.പി.എക്കെതിരാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യു.എ.പി.എയെ ഇടതു സര്‍ക്കാര്‍ എതിര്‍ക്കേണ്ടതുണ്ട്. പല കാര്യങ്ങളിലും സര്‍ക്കാരിനെ തിരുത്തിയിട്ടുണ്ട്.

കേരളത്തിൽ കേസ് വരുമ്പോൾ അത് ഇടതുപക്ഷത്തിന്‍റെ നിലപാടിന് അനുയോജ്യമല്ലെന്ന് സി.പി.ഐ തുറന്നു പറഞ്ഞിട്ടുണ്ട്. ഇടതുസർക്കാർ യു.എ.പി.എ എടുക്കാൻ പാടില്ലാത്തതാണ്,പക്ഷെ എടുത്തു. സുപ്രിം കോടതിയുടെ നിരീക്ഷണം ഇടതുപക്ഷത്തിന് മാത്രം ബാധകമായതല്ല. മനുഷ്യാവകാശത്തിന് വില കൊടുക്കാത്ത ഭരണസംവിധാനത്തിന് എതിരാണ് വിധിയെന്നും കാനം പറഞ്ഞു. സുപ്രിം കോടതി യു.എ.പി.എ കേസിലെടുത്തിരിക്കുന്ന നിരീക്ഷണം ഇടതു സര്‍ക്കാരിനെ മാത്രം ബാധിക്കുന്നതല്ല. മറ്റെല്ലാ സര്‍ക്കാരുകള്‍ക്കും ആ നിരീക്ഷണം ബാധകമാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.



TAGS :

Next Story