കാഞ്ഞിരപ്പള്ളി ഇരട്ടക്കൊല; പ്രതി കരിമ്പാനയില്‍ ജോര്‍ജ് കുറ്റക്കാരന്‍
സ്വത്ത് തർക്കത്തെ തുടർന്ന് 2022 മാർച്ചിലായിരുന്നു കൊലപാതകം
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസിൽ കോടതി നാളെ വിധി പറയും. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു അരുംകൊല.
പ്രതി ജോർജ് കുര്യൻ ഇയാളുടെ സഹോദരൻ രഞ്ജു കുര്യൻ, മാതൃസഹോദരൻ മാത്യു സ്കറിയ എന്നിവരെയാണ് വെടിവെച്ച് കൊന്നത്. 2022 മാർച്ച് ഏഴിനായിരുന്നു സംഭവം. 76 സാക്ഷിമൊഴികൾ 278 പ്രമാണങ്ങൾ , 75 സാഹചര്യ തെളിവുകൾ എന്നിവ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതി ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമെന്ന് പ്രൊസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞു. ബാലിസ്റ്റിക് പരിശോധന റിപ്പോർട്ടും ഡിഎന്‍എ റിപ്പോർട്ടും അടക്കം അന്വേഷണത്തിൽ നിർണായകമായി.
കഴിഞ്ഞ ഏപ്രിലാണ് കേസിൻ്റെ വിചാരണ തുടങ്ങിയത് .വേഗത്തിൽ വിചാരണ നടപടികൾ പൂർത്തിയാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. കാഞ്ഞിരപ്പള്ളി പൊലീസാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
Adjust Story Font
16