Quantcast

'രേഷ്മ വീട്ടിൽനിന്ന് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടില്ല'; ആരോപണങ്ങൾ തള്ളി പിതാവ്

"സുഹൃത്തായ നഴ്‌സ് കരുതിക്കൂട്ടി ചതിച്ചതാണെന്നാണ് കരുതുന്നത്"

MediaOne Logo

Web Desk

  • Published:

    23 April 2022 10:59 AM GMT

രേഷ്മ വീട്ടിൽനിന്ന് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടില്ല; ആരോപണങ്ങൾ തള്ളി പിതാവ്
X

കണ്ണൂർ: സിപിഎം പ്രവർത്തകൻ കെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിജിൽ ദാസിന് ഒളിച്ചുകഴിയാൻ വീടു നൽകിയ അധ്യാപിക പിഎം രേഷ്മയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി പിതാവ്. നിജിൽ ദാസിന് രേഷ്മ വീട്ടിൽനിന്ന ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടില്ലെന്നും മകൾ ചതിക്കപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

'രേഷ്മ (നിജിൽ ദാസിന്) വീട്ടിൽനിന്ന് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ നമ്മൾ അറിയുമായിരുന്നല്ലോ. ഇവിടെ പൊലീസുകാർ എത്തിയപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. സുഹൃത്തായ നഴ്‌സ് കരുതിക്കൂട്ടി ചതിച്ചതാണെന്നാണ് കരുതുന്നത്' - രാജൻ മീഡിയവണിനോട് പറഞ്ഞു.

'മകളുടെ സുഹൃത്തിന്റെ ഭർത്താവായതു കൊണ്ടാണ് വാടകയ്ക്ക് നൽകിയത്. ഇത് കൊലയാളിയാണ് എന്നറിയില്ല. അതറിയുന്നത് ഇന്നലെയാണ്.' - അദ്ദേഹം കൂട്ടിച്ചേർത്തു. പാരമ്പര്യമായി മാർക്‌സിസ്റ്റുകാരാണ് തങ്ങൾ. അതിൽ ഒരു മാറ്റവും വന്നിട്ടില്ല. സിപിഎം എന്തു കൊണ്ടാണ് ഇപ്പോൾ തള്ളിപ്പറയുന്നത് എന്നറിയില്ല - രാജൻ പറഞ്ഞു.



നിജിൽ ദാസ് താമസിച്ചത് ആൾത്താമസമില്ലാത്ത വീട്ടിലാണെന്നും സിപിഎം പ്രവർത്തകർ പ്രതിയെ സംരക്ഷിച്ചിട്ടില്ലെന്നുമാണ് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞിരുന്നത്. 'പ്രശാന്തിന് സിപിഎം ബന്ധമില്ല. ഒളിവിൽ പാർപ്പിച്ചത് ആസൂത്രിതമായാണ്. സഹായം ചെയ്ത സ്ത്രീ ഭക്ഷണം വരെ ഉണ്ടാക്കി നൽകി. ബോംബേറിൽ പാർട്ടിക്ക് ബന്ധമില്ല. ഒളിവിൽ താമസിച്ചത് ശ്രദ്ധയിൽപ്പെടാത്തതിന് ആരെയും കുറ്റപ്പെടുത്താനാകില്ല. പ്രതി പിണറായിയിൽ താമസിച്ചതിൽ ആരെയും കുറ്റപ്പെടുത്താനാകില്ല. കൊലക്കേസിലെ പ്രതിയെ സംരക്ഷിച്ച പി.എം രേഷ്മയുടെ നടപടി ഗൗരവമുള്ള കുറ്റമാണ്. ഇവരും പ്രതിയും തമ്മിലുള്ള ബന്ധത്തിൽ അസ്വാഭാവികതയുണ്ട്'- എന്നായിരുന്നു ജയരാജന്റെ വാക്കുകൾ.

TAGS :

Next Story