Quantcast

ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചത് ശരിവെച്ച ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് അംഗം ഡോ. ഷിനോ. പി ജോസ് എന്നിവരാണ് അപ്പീൽ നൽകിയത്

MediaOne Logo

Web Desk

  • Published:

    17 Dec 2021 1:05 AM GMT

ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചത് ശരിവെച്ച ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
X

കണ്ണൂർ സർവകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ച നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വി.സിയുടെ പുനർ നിയമനം നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ചിനെ സമീപിച്ച കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് അംഗം ഡോ. ഷിനോ. പി ജോസ് എന്നിവരാണ് അപ്പീൽ നൽകിയത്.

കണ്ണൂർ സർവകലാശാല നിയമപ്രകാരം 60 വയസ് കഴിഞ്ഞാൽ വി.സിയായി നിയമിക്കാനാവില്ലെന്നും നിയമനത്തിന് യു.ജി.സി മാർഗ നിർദേശ പ്രകാരമുള്ള സെലക്ഷൻ കമ്മിറ്റിയടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ചില്ലെന്നുമുള്ള ഹരജിക്കാരുടെ വാദം സിംഗിൾബെഞ്ച് തള്ളിയിരുന്നു. ഇപ്പോഴത്തേത് പുനർനിയമനമാണെന്നും നിയമനവും പുനർനിയമനവും തമ്മിൽ വ്യത്യാസമുെണന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. .സിംഗിൾ ബെഞ്ച് വിധി റദ്ദാക്കി ഡോ. ഗോപിനാഥ് രവീന്ദ്രൻ പദവിയിൽ തുടരുന്നത് തടയണമെന്നാണ് അപ്പീലിലെ ആവശ്യം. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

Kannur University The High Court will today hear an appeal against the single bench order upholding the re-appointment of Gopinath Raveendran.

TAGS :

Next Story